കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയിൽ ‍ അതിതീവ്രമായി തുടരുന്നു.

0

കോവിഡിന്റെ രണ്ടാംവരവ് ഇറ്റലിയിൽ ‍ അതിതീവ്രമായി തുടരുന്നു. ആദ്യമായി ഒരുദിവസം പതിനായിരത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തേക്കാൾ ‍ മരണം ഏറെ കുറവാണെന്നതു മാത്രമാണ് ഇപ്പോഴുള്ള ആശ്വാസം. ഇന്നലെ പതിനായിരത്തിപ്പത്ത് പേർ ‍ രോഗികളായപ്പോൾ ‍ 55 മരണമാണ് രേഖപ്പെടുത്തിയിരുന്നത്.
ആദ്യഘട്ടത്തിൽ ‍ ഒരുദിവസം 900 വരെയായിരുന്നു മരണം. അതേസമയം, ബ്രസൽസില്‍ നടക്കുന്ന യൂറോപ്യൻ ‍ യൂണിയൻ ‍ ഉച്ചകോടിയും കോവിഡ് മൂലം തടസപ്പെട്ടിരുന്നു. ഇയു പ്രസിഡന്റും ഫിൻലൻഡ് പ്രധാനമന്ത്രിയും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇതിന്റെ ‍ വന്നതാണ് കാരണം.

Leave A Reply

Your email address will not be published.