എം ശിവശങ്കറിനെ ആശുപത്രി മാറ്റുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം.

0

തിരുവനന്തപുരം: എം ശിവശങ്കറിനെ ആശുപത്രി മാറ്റുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം.പിആർഎസ് ആശുപത്രിക്ക് മുന്നിലായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം.ആശുപത്രി ജീവനക്കാരനാണ് മാധ്യമപ്രവർത്തകരെ മർദ്ദിച്ചത്. അമൃത ടിവിയുടെ ക്യാമറമാൻ അപ്രതീക്ഷിതമായ ആക്രമണത്തിൽ മർദ്ദനമേറ്റിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തി. അതിനിടെ എം ശിവശങ്കറിനെ പിആർഎസ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

Leave A Reply

Your email address will not be published.