സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റുമായി നടത്തിയ വിവാദ ഇടപാടുകൾക്കൊന്നും അനുമതിയില്ല.

0

സംസ്ഥാന സർക്കാരും യുഎഇ കോൺസുലേറ്റുമായി നടത്തിയ വിവാദ ഇടപാടുകൾക്കൊന്നും കേന്ദ്ര അനുമതി വാങ്ങിയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യ മന്ത്രാലയം. കോൺസുലേറ്റിൽ ‍ നിന്ന് സംഭാവനകളായി ഈന്തപ്പഴവും വിശുദ്ധ ഖുറാനും സർക്കാർ ‍ സ്വീകരിച്ചിരുന്നതും ലൈഫ് മിഷൻ ‍ പദ്ധതിയുടെ ഭാഗമായി റെഡ്ക്രസന്റിൽ നിന്ന് 20 കോടി വാങ്ങിയതും മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയെന്ന് വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിൽ ‍ വിശദമാക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു 2017 മേയിൽ യുഎഇ കോൺസുലേറ്റ് വിദ്യാർഥികൾക്കുള്ള ഇൗന്തപ്പഴ വിതരണ ചടങ്ങിന് തുടക്കം കുറിച്ചത്. 2019 ജൂണിൽ ‍ കോൺസുലേറ്റിൽ ‍ നിന്നുള്ള ഭക്ഷണക്കിറ്റുകളും ഖുറാനും ജനങ്ങൾക്ക് വിതരണം ചെയ്തതടക്കം നയതന്ത്ര ചാനൽ ‍ വഴി എത്തിയ ഈ മൂന്ന് കാര്യങ്ങൾക്കും അനുമതി ഇല്ലായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സുപ്രീം കോടതി അഭിഭാഷകൻ ‍ കോശി ജേക്കബിന് നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഈ വെളിപ്പെടുത്തൽ.
യുഎഇ കോൺസുലേറ്റുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് അഡ്വ കോശി നൽകിയ പരാതി തുടർ ‍ നടപടികൾക്കായി ജൂലൈ അഞ്ചിന് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിക്ക് അയച്ചിരുന്നു. ഈ പരാതി തുടർന്ന് സ്പെഷ്യൽ ‍ യെമൻ ‍ കുവൈറ്റ് സെൽ ‍ അണ്ടർ ‍ സെക്രട്ടറിക്ക് കൈമാറിയതായും നടപടികൾ ‍ സംബന്ധിച്ച് ഇവരിൽ നിന്ന് വിവരങ്ങൾ ‍ ലഭ്യമാക്കുമെന്നും വിവരാവകാശ മറുപടിയിൽ ‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.