റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും തുടങ്ങും.

0

ഡൽഹി: റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിലും തുടങ്ങും. സ്പുട്നിക് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയതോടെയാണിതിന് സ്വീകാര്യത ലഭിച്ചത്. മനുഷ്യരിൽ 2,3 ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം നൽകിയിട്ടുള്ളത്. ഡോ.റെഡി ലാബ്സിനാണ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്താനുള്ള അനുമതി. അതേസമയം കൊവിഡ് പ്രതിരോധ വാക്സിന്‍ മാർച്ച് മുതൽ ‍ ഇന്ത്യയിൽ നൽകി തുടങ്ങാനാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.

ഡിസംബറോടെ പ്രതിരോധ വാക്സിൻ തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതൽ ‍ വേഗത്തിൽ മുന്നോട്ടുപോകുന്നുണ്ടെന്നുമുള്ള പ്രതീക്ഷ സിറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ‍ പങ്കുവെച്ചു. 2021ന്റെ രണ്ടാം പാദത്തിൽ ലോകത്ത് ഒട്ടാകെ വാക്സിൻ ‍ ലഭ്യമാക്കാൻ ‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ആയ സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

Leave A Reply

Your email address will not be published.