രാജ്യത്ത് കൊവിഡ് രോഗമുക്തരുടെ എണ്ണം 65 ലക്ഷം കടന്നു.

0

ഡൽഹി: രാജ്യത്ത് കൊവിഡ് രോഗമുക്തരുടെ എണ്ണം 65 ലക്ഷം കടന്നു. 65,24595 പേരാണ് ഇതുവരെ കൊവിഡ് മുക്തരായിട്ടുള്ളത്. ആകെ രോഗബാധിതർ 74 ലക്ഷം പിന്നിട്ടെങ്കിലും എട്ടുലക്ഷം രോഗികൾ മാത്രമാണ് നിലവിൽ ‍ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 62,212 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 74,32,680 എത്തി. ഇന്നലെ മാത്രം 837 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1,12,998 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞതെന്നാണ് കണക്കുകൾ. എന്നാൽ 70,816 പേർ ഇന്നലെ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് പ്രതീക്ഷ ഉയർത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ ഇന്നലെ 11,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 13,885 പേർ രോഗമുക്തി നേടിയതായും കാണാം. കർണാടകയിൽ 7,542 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,580 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ബംഗാളിൽ ഇന്നലെ 3,771പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കായിരുന്നു രേഖപ്പെടുത്തിയത്. ദില്ലിയിൽ ഇന്നലെ മാത്രം 3,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Leave A Reply

Your email address will not be published.