തയ്യിൽ ‍ കടപ്പുറത്തെ ഒന്നരവയസുകാരന്റെ കൊലപാതകത്തിലെ ‍ രണ്ടാം പ്രതി പുതിയ വാദങ്ങളുമായി മുന്നിൽ.

0

കണ്ണൂർ : കേരള മനസാക്ഷിയെ ഞെട്ടിച്ച കണ്ണൂരിലെ തയ്യിൽ ‍ കടപ്പുറത്തെ ഒന്നരവയസുകാരന്റെ കൊലപാതകത്തിലെ ‍ രണ്ടാം പ്രതി പുതിയ വാദങ്ങളുമായി മുന്നിൽ. കേസിൽ ‍ പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേസിലെ രണ്ടാം പ്രതി നിധിൻ ‍ കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. കേസിൽ ‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകൻ ‍ താനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസിൽ ‍ വീണ്ടും അന്വേഷണം വേണമെന്നുമാണ് നിധിന്റെ ആവശ്യപ്പെട്ടിട്ടുള്ളത്. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ്‌ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.‍ എന്നാൽ ‍ താനല്ല യഥാർത്ഥ കാമുകൻ ‍ എന്നാണ് അഡ്വ. മഹേഷ്‌ വർമ മുഖേനെ കണ്ണൂർ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ നൽകിയ ഹർജിയിൽ ‍ പറയുന്നത്.

താനല്ല ശരണ്യയുടെ യഥാർഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുൺ ‍ എന്നയാളാണെന്നും നിധിൻ ‍ ഇപ്പോൾ ‍ ആരോപിക്കുന്നത്. എന്നാൽ കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പൊലീസ് കണ്ടെത്തൽ. ഒരിക്കലും പ്രതിയായ നിധിന് ഇത്തരം ഒരു ഹർജി സമർപ്പിക്കാൻ ‍ നിയമപരമായി സാധിക്കില്ലെന്നും, ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് കണ്ണൂർ ‍ ഡിവൈഎസ്പിയായ സദാനന്ദൻ ‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം തുടങ്ങിയത്. പൊലീസ് കേസ് അന്വേഷിച്ച് കൃത്യം നടന്ന് മൂന്ന് മാസത്തിനുള്ളിൽ ‍ കുറ്റപത്രം നൽകിയിരുന്നത്.

Leave A Reply

Your email address will not be published.