എം.ശിവശങ്കറെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

0

എം.ശിവശങ്കറെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും. ഇ.ഡി.എം. ശിവശങ്കറിനെതിരെയുള്ള തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പിച്ചു. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരസ്യമാക്കിയാല്‍ നശിപ്പിക്കപ്പെടുമെന്നും ഇ.ഡി നിലപാടെടുത്തു. ശിവശങ്കര്‍ നിസഹകരിക്കുന്നു, അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ശ്രമമെന്നും ഇ.ഡി പറഞ്ഞു. എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇ.ഡി. വാദം. കസ്റ്റംസും ജാമ്യാപേക്ഷയെ എതിര്‍ത്തു. 

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നും വാട്സാപ്പ് സന്ദേശങ്ങളുടെ വിശദാംശങ്ങളടക്കം കോടതിക്ക് കൈമാറി. ‌മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തു. സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ എം.ശിവശങ്കറാകാം. സ്വപ്ന വെറും കരുമാത്രമാകാം, സ്വപ്നയെ മറയാക്കി ശിവശങ്കറാകാം എല്ലാം നിയന്ത്രിച്ചതെന്നും ഇഡി വാദിച്ചു.
ശിവശങ്കർ കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ എം.ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നല്‍കിയ 30 ലക്ഷം സ്വര്‍ണക്കടത്തിന് ലഭിച്ച കമ്മിഷനാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് ഇ.ഡിയുടെ വാദം.
എന്നാൽ, താന്‍ എല്ലാവരുടെയും മുന്‍പില്‍ വെറുക്കപ്പെട്ടവനായെന്ന് എം.ശിവശങ്കര്‍. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന്റെ വാദം. ഹോട്ടലുകളില്‍ മുറിപോലും കിട്ടുന്നില്ല. ആരോപണങ്ങള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങളെ ബാധിച്ചെന്നും ശിവശങ്കർ വാദിച്ചു. തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങളെന്നാണ് ശിവശങ്കറിന്‍റെ വാദം. പരിചയം ഉളളയാളെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്.
താന്‍ സഹകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും ശിവശങ്കർ പറഞ്ഞു. 

Leave A Reply

Your email address will not be published.