എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകി നഗരസഭ

0

കോഴിക്കോട്: എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ ഉത്തരവ് നൽകി നഗരസഭ. കെ എം ഷാജി എം എൽ എയുടെ വീടാണ് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ ആവശ്യപ്പെട്ടത്. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് നഗരസഭ കണ്ടെത്തി.ഇതിൻപ്രകാരമാണ് ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്റെ നിർദേശപ്രകാരം ഇന്നലെ കെ എം ഷാജിയുടെ വീട് നഗരസഭ അളന്നുനോക്കിയിരുന്നു. പ്ലാനിൽ കാണിച്ചതിനേക്കാൾ വലിപ്പത്തിൽ വീട് പണിതിട്ടുണ്ടെന്നാണ് നഗരസഭ കണ്ടെത്തി. വീടിന്റെ നിർമാണം മുൻസിപ്പാലിറ്റി ആക്ടിനും ബന്ധപ്പെട്ട ചട്ടങ്ങൾക്കും വിരുദ്ധമായിട്ടാണുള്ളത്.

3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നിർദേശം നൽകിയിരുന്നതെങ്കിൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചിരിക്കുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടയ്‌ക്കേണ്ടി വരും. എന്നാൽ ഇത് ഒഴിവാക്കുന്നതിനായാണ് രേഖകളിൽ 3000 സ്ക്വയർ ഫീറ്റിന് താഴെയെന്ന് പ്ലാനിൽ കാണിച്ചത്. അതായത് കൂടുതൽ വലിപ്പത്തിൽ വീട് പണിതു.
അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി, മതിപ്പുവിലയും വിസ്തീർണവും വീടിന്റെ പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയിൽ നിന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥർ എത്തി വീട് അളക്കുകയും ചെയ്തു. തുറന്ന ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കേരളാ മുൻസിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാൽ വീട് പൊളിക്കാതിരിക്കണമെങ്കിൽ എംഎൽഎയ്ക്ക്, രേഖകളിലുള്ളതിന് വിരുദ്ധമായി നിർമാണം നടത്തിയതിനുള്ള പിഴയും നികുതിയും പിഴയും അടച്ചേ മതിയാകൂ.

Leave A Reply

Your email address will not be published.