ദുല്‍ഖര്‍ സല്‍മാനെ നായകനാവുന്ന ചിത്രത്തില്‍ ഭാഗമായി മനോജ് കെ ജയന്‍

0

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാഗമാകാന്‍ മനോജ് ഒരുങ്ങി കെ ജയന്‍. ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരികയാണെന്ന് മനോജ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചത്.

മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമസ്‌കാരം കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും, രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു… പകരം….ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് പുതിയ രൂപത്തില്‍ …പുതിയ ഭാവത്തില്‍ തന്റെ ഓരോ സിനിമയിലൂടെയും, സംവിധാനത്തിന്റെ versatality എന്തെന്ന് കാണിക്കുന്നThe Brilliant ‘ROSHAN ANDREWS’- ന്റെ സിനിമയില്‍ താര രാജകുമാരന്‍ Awesome and Handsome ‘DULQUER SALMAN’ നിര്‍മ്മിച്ചു നായകനാവുന്ന സിനിമ നവ മലയാള സിനിമയ്ക്ക് തിരക്കഥയുടെ കെട്ടുറപ്പെന്തെന്ന് മനസ്സിലാക്കികൊടുത്തുകൊണ്ടേയിരിക്കുന്ന…Excellent Writers ‘BOBBY SANJAY’യുടെ Scripting… കൂടെ…എന്നെ എന്നും Support ചെയ്യുന്ന നിങ്ങളുടെ പ്രാര്‍ത്ഥനയും,സ്‌നേഹവും ഉണ്ടാവുമെന്ന വിശ്വാസത്തില്‍…തുടങ്ങുന്നു……….

ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയന് പുറമേ അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സം?ഗീതം നിര്‍വഹിച്ചത് സന്തോഷാണ്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.