കിക്‌സിന് വന്‍ ഓഫറുമായി നിസാന്‍

0

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച മോഡലായി കിക്‌സ്. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ ചില മാറ്റങ്ങളുമായി പോയ വര്‍ഷമാണ് മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. നവീകരണത്തോടെ എത്തിയിട്ടും പ്രതിമാസ വില്‍പ്പന താഴെയ്ക്ക് തന്നെ കൂപ്പുകുത്തി.

ഈ വില്‍പ്പന ഉയര്‍ത്തുന്നതിനായി ഏതാനും മാസങ്ങളായി മോഡലില്‍ കമ്പനി നിറയെ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ ഫെബ്രുവരി മാസത്തിലും മോഡലിന് 95,000 രൂപയുടെ ആനുകൂല്യമായി കമ്പനി രംഗത്തെത്തി.

എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, ക്യാഷ് ഡിസ്‌കൗണ്ട്, ലോയല്‍റ്റി ബെനിഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ഈ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ സ്‌കീമിന്റെ സാധുത 2021 ഫെബ്രുവരി 28 വരെ അല്ലെങ്കില്‍ സ്റ്റോക്കുകള്‍ ലഭ്യമാകുന്നതുവരെ മാത്രമേയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധ്യതയുള്ള ഉപഭോക്താക്കള്‍ക്ക് 50,000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍, 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ ലോയല്‍റ്റി ബെനിഫിറ്റ് എന്നിവ ഉപയോഗിച്ച് ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. NIC പ്രാപ്തമാക്കിയ ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ നേടാനാകൂ എന്നും വേരിയന്റുകളിലും നഗരങ്ങളിലും വ്യത്യാസമുണ്ടാകാംമെന്നും കമ്പനി പറയുന്നു.

പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. രണ്ട് ഓപ്ഷനുകളില്‍ 1.3 ലിറ്റര്‍ ടര്‍ബോ, 1.5 ലിറ്റര്‍ പെട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതില്‍ ടര്‍ബോ യൂണിറ്റ് 154 bph കരുത്തും 254 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, 1.5 ലിറ്റര്‍ യൂണിറ്റ് 105 bhp കരുത്തും 142 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

നാല് വേരിയന്റുകളിലെത്തുന്ന മോഡലിന്റെ പ്രാരംഭ പതിപ്പിന് 9.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിനായി 14.15 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയായി ഉപഭോക്താക്കള്‍ നല്‍കണം.

കാസ്‌കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, റൂഫ് റെയിലുകള്‍, വീല്‍ ആര്‍ച്ചുകള്‍, 8.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് സവിശേഷതകള്‍.

സുകക്ഷാ ഫീച്ചറുകളായി വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഉള്‍പ്പെടുന്നു. റെനോ ഡസ്റ്റര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.