പ്രശസ്ത പലസ്തീനിയന്‍ കവിയും നോവലിസ്റ്റുമായ മൗറിദ് ബര്‍ഗൂത്തി അന്തരിച്ചു

0
അമ്മാന്‍ : പ്രശസ്ത പലസ്തീനിയന്‍ കവിയും നോവലിസ്റ്റുമായ മൗറിദ് ബര്‍ഗൂത്തി അന്തരിച്ചു. 76 വയസ്സായിരുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലായിരുന്നു അന്ത്യം. ഇസ്രയേല്‍ അധിനിവേശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ രമല്ലയുടെ പ്രാന്തപ്രദേശത്തു ജനിച്ച മൗറിദിന് 1963ല്‍ ഈജിപ്തിലേക്കു പഠനത്തിനു പോയശേഷം ജന്മദേശത്തു തിരിച്ചുവരാന്‍ കഴിഞ്ഞില്ല.
ലബനന്‍, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ പല രാജ്യങ്ങളില്‍ അഭയം പ്രാപിച്ച മൗറിദ് ജന്മനാടിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിക്കൊണ്ടേയിരുന്നു. ഭാര്യ ഈജിപ്തുകാരിയായ റാധ്‌വ അഷൗറ 2014 ല്‍ അന്തരിച്ചു. മൗറിദിന്റെ പ്രശസ്തമായ ആത്മകഥാ നോവല്‍ ‘ഐ സോ രമല്ല’ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത് റാധ്‌വയാണ്. അറബ് കവി തമീം ബര്‍ഗൂത്തിയാണ് ഏക മകന്‍. ഓസ്‌ലോ കരാറിനെത്തുടര്‍ന്ന് പതിറ്റാണ്ടുകളുടെ പ്രവാസത്തിനു ശേഷം 1990കളില്‍ മൗറിദ് രമല്ലയില്‍ തിരിച്ചെത്തിയിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.