എക്സ്ട്രീം 160R 100 മില്യണ്‍ എഡിഷന് ഉടന്‍ വിപണിയിലെത്തും. സ്റ്റാൻഡേർഡ് എക്സ്ട്രീം 160R-ൽ നിന്നും ലിമിറ്റഡ് എഡിഷൻ മോഡലിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പുതിയ കളർ ഓപ്ഷനാകും. 2021 ഫെബ്രുവരിയിൽ തന്നെ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സ്പെഷ്യൽ പതിപ്പ് ഉടൻ തന്നെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുമെന്നാണ് സൂചന.
എക്സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷൻ ബ്ലാക്ക് ഔട്ട് ഭാഗങ്ങൾക്കൊപ്പം പുതിയ റെഡ്, വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലായിരിക്കും അണിഞ്ഞൊരുങ്ങുക. ഈ സജ്ജീകരണം ഹീറോയുടെ ലോഗോയുടെ കളർ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.
ഫ്രണ്ട് ഫെൻഡർ, ഹെഡ്ലൈറ്റ് മാസ്കിന്റെ ഒരു ഭാഗം, സൈഡ് പാനലുകൾ, ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ എന്നിവ ചുവന്ന നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം പിൻ കൗളിൽ പകുതിയും ബേസ് വൈറ്റ് കളറും ‘160R’ ഡെക്കലുകളുള്ള ചുവന്ന ഗ്രാഫിക്സ് അവതരിപ്പിക്കും.
ബ്ലാക്ക്-ഔട്ട് എഞ്ചിനും അലോയ് വീലുകളും മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള സ്പോർട്ടിനെസ് വർധിപ്പിക്കുന്നു. ആകർഷകമായ ഡ്യുവൽ-ടോൺ പെയിന്റ് സ്കീമിന് പുറമെ ഹീറോ എക്സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന് മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
അതിനാൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫുൾ-എൽഇഡി ലൈറ്റിംഗ്, സിംഗിൾ-പീസ് സീറ്റ്, സ്മോക്ക്ഡ് ടെയിലാംപ്, ഹസാർഡ് ലൈറ്റുകൾ തുടങ്ങിയ ഘടകങ്ങൾ ബൈക്കിൽ ഇടംപിടിക്കും. മോട്ടോർസൈക്കിളിന് അതേ 163 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും കരുത്തേകുക.
ഇത് 8500 rpm-ൽ 15 bhp പവറും 6500 rpm-ൽ 14 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വെറും 4.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹീറോ എക്സ്ട്രീം 160R പ്രാപ്തമാണ്.
നിലവിൽ എക്സ്ട്രീം മോഡലിന്റെ സിംഗിൾ ഡിസ്ക്ക് വേരിയന്റിന് 1,03,900 രൂപയാണ് വില. അതേസമയം ഡ്യുവൽ-ഡിസ്ക്ക് പതിപ്പിനായി 1,06,950 രൂപ മുടക്കേണ്ടി വരും. എന്നാൽ 100 മില്യൺ ലിമിറ്റഡ് എഡിഷൻ ഡ്യുവൽ ഡിസ്ക്കുകളിൽ മാത്രമേ ലഭ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1