ഇഞ്ചി
ഔഷധഗുണങ്ങള്‍ ഏറെയുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് ഇഞ്ചി. ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. സൗന്ദര്യം കൂട്ടാനായി നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഇഞ്ചി. ഇതിലൂടെ ചര്‍മ്മത്തിന് ശ്രദ്ധേയമായ ഫലങ്ങള്‍ കാണാനും നിങ്ങള്‍ക്ക് സാധിക്കും. ഇഞ്ചിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിലെ പാടുകള്‍ കുറച്ച് നിറം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കുരുമുളക്
ഏറെ പ്രസിദ്ധമായ മറ്റൊരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിലൂടെ പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കുന്ന ഘടകമായി പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ സി, കെ എന്നിവയാല്‍ സമ്പന്നമായ കുരുമുളക് ബ്ലാക്ക്ഹെഡ്സ്, ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. കുരുമുളക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്സ് മാസ്ക് തയാറാക്കാം. വീട്ടില്‍ തന്നെ നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.
മഞ്ഞള്‍
ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് മഞ്ഞള്‍. മുഖത്തെ പ്രകൃതിദത്ത എണ്ണ നിയന്ത്രിക്കുന്ന ഗുണങ്ങള്‍ ഇതിനുണ്ട്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മഞ്ഞള്‍ മുഖക്കുരു കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും മികച്ചതാണ്. മാത്രമല്ല, പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും തടയുകയും യുവത്വമുള്ള ചര്‍മ്മം നേടാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞള്‍ ഫെയ്സ് മാസ്ക് തയാറാക്കാന്‍ മഞ്ഞള്‍, തേന്‍, പാല് ക്രീം എന്നിവ ആവശ്യമാണ്.
കറുവപ്പട്ട
ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു മാന്ത്രിക ഘടകമാണ് ഈ സുഗന്ധവ്യഞ്ജനം. കറുവപ്പട്ടയില്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, മാത്രമല്ല ഇത് പ്രകൃതിദത്ത ആന്റിഓക്സിഡന്റുമാണ്. മുഖക്കുരു നീക്കാന്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.
ജീരകം
ജീരകത്തില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു. കൂടാതെ ജീരകത്തിന്റെ സ്വാഭാവിക ആന്റിഓക്സിഡന്റുകള്‍ വാര്‍ദ്ധക്യ ചര്‍മ്മത്തിലേക്ക് നയിച്ചേക്കാവുന്ന ഫ്രീ റാഡിക്കല്‍ നാശത്തിനെതിരെ പോരാടാനും സഹായിക്കുന്നു. ആന്റിബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയതാണ് ജീരകം. ഇത് ചര്‍മ്മത്തെ വിഷവസ്തുക്കളില്‍ നിന്നും അണുബാധകളില്‍ നിന്നും അകറ്റി നിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തുളസി
തുളസി ഒരു സസ്യമാണെങ്കിലും ഔഷധമൂല്യത്തില്‍ മറ്റുള്ളവയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ആന്റിഫംഗല്‍, ആന്റിബയോട്ടിക് ഗുണങ്ങളുള്ള തുളസി ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. മങ്ങിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന അതിശയകരമായ സ്കിന്‍ ടോണ്‍ ബൂസ്റ്ററാണ് ഇത്. ചര്‍മ്മകോശങ്ങളെ സുഖപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും ഇത് സഹായിക്കും.
അശ്വഗന്ധ
ആയുര്‍വേദ ഗുണങ്ങള്‍ ഏറെയുള്ളൊരു സസ്യമാണ് അശ്വഗന്ധ. ഇത് ചര്‍മ്മത്തിന് വളരെയേറെ ഗുണം ചെയ്യുന്നു. ഇരുണ്ട പാടുകള്‍, ചുളിവുകള്‍, കളങ്കങ്ങള്‍, നേര്‍ത്ത വരകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1