നടന്‍ സുശാന്ത് സിങ്ങിനൊപ്പം അഭിനയിച്ച സന്ദീപ് നാഹറിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

0

മുംബൈ : ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രം പറയുന്ന ‘എം.എസ്. ധോണി ദ് അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തില്‍ നടന്‍ സുശാന്ത് സിങ്ങിനൊപ്പം അഭിനയിച്ച സന്ദീപ് നാഹറിനെ (33) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭാര്യ കാഞ്ചനെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തിയുളള ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെയാണ് അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ലാറ്റില്‍ സന്ദീപ് നാഹറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരിയാന സ്വദേശിയായ സന്ദീപ് നാഹറിനെ ബോളിവുഡ് ലോബികളുടെ ഇടപെടലിനെത്തുര്‍ന്ന് അവസരം നഷ്ടപ്പെടുന്നതിനെക്കുറിച്ചും സന്ദേശത്തില്‍ പറയുന്നുണ്ട്. അക്ഷയ്കുമാര്‍ നായകനായ കേസരിയിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള സന്ദീപ് ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.