അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനും നിയന്ത്രണങ്ങള്‍ക്കുമുള്ള നയരേഖയ്ക്ക് രൂപം നല്‍കാന്‍ ആര്‍ബിഐ

0

മുംബൈ : അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ശാക്തീകരണത്തിനും നിയന്ത്രണങ്ങള്‍ക്കുമുള്ള നയരേഖയ്ക്ക് രൂപം നല്‍കാന്‍ ആര്‍ബിഐ എട്ടംഗ സമിതിക്ക് രൂപം നല്‍കി. ആര്‍ബിഐ മുന്‍ ഡപ്യൂട്ടി ഗവര്‍ണര്‍ എന്‍.എസ്. വിശ്വനാഥന്‍ അധ്യക്ഷനായ സമിതി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ ഹര്‍ഷകുമാര്‍ ഭന്‍വാല അടക്കമുള്ളവരാണ് സമിതി അംഗങ്ങള്‍. അതേസമയം രാജ്യത്താകെ 1482 അര്‍ബന്‍ സഹകരണ ബാങ്കുകളും 58 സംസ്ഥാനാന്തര സഹകരണ ബാങ്കുകളുമാണ് നിലവിലുള്ളത്. 8.6 കോടി നിക്ഷേപകരും 4.85 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമുണ്ട്.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.