ടെക്സസ് : അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും കാരണം യുഎസിലെ ടെക്സസില്‍ സ്ഥിതി രൂക്ഷം. വിവിധ നഗരങ്ങളില്‍ വൈദ്യുതി വിതരണം നിലച്ചു. ഡാലസില്‍ ബുധനാഴ്ച പുലര്‍ച്ചെ മൈനസ് 6 ഡിഗ്രിയായിരുന്നു താപനില. പലയിടത്തും വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടു. റോഡുകള്‍ വിജനമാണ്. ടെക്സസിലേക്കുള്ള വാക്സീന് വിതരണവും മുടങ്ങിയിരിക്കുകയാണ്. ടെക്സസ്, ലൂസിയാന, കെന്റക്കി, മിസോറി എന്നീ സംസ്ഥാനങ്ങളില്‍ 21 പേര് മരിച്ചത്.
ടെക്സസിലെ ഷുഗര്‍ലാന്‍ഡില്‍ വീടിനു തീപിടിച്ചാണു 4 പേര് മരിച്ചത്. ഹൂസ്റ്റണിലെ 13 ലക്ഷം നഗരവാസികള്‍ക്കു വൈദ്യുതിയില്ലെന്നു മേയര്‍ അറിയിച്ചു. 28 ലക്ഷം ടെക്സസ് നിവാസികള്‍ക്കാണു വൈദ്യുതി മുടങ്ങിയത്. നാലിഞ്ചു കനത്തിലാണു മഞ്ഞുവീഴ്ച. ഒപ്പം കനത്ത മഴയും. പ്രതികൂല കാലാവസ്ഥ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. മിസിസിപ്പി, വെര്‍ജീനിയ എന്നിവിടങ്ങളിലും വരും ദിവസങ്ങളിലും സ്ഥിതി മോശമാകുമെന്നാണു മുന്നറിയിപ്പ്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1