പള്‍സര്‍ 180 അവതരിപ്പിച്ച് ബജാജ്

0

ബിഎസ് VI നവീകരണത്തോടെ പള്‍സര്‍ 180 അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ബജാജ്. 1.07 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.

ബ്ലാക്ക് റെഡ് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് ബിഎസ് VI മോഡല്‍ വിപണിയില്‍ എത്തുന്നത്. പള്‍സര്‍ 180-ന്റെ സ്‌റ്റൈലിംഗ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് വേരിയന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.

സ്‌റ്റൈലിംഗ് സൂചകങ്ങളില്‍ ഇരട്ട ഡിആര്‍എല്ലുകളുള്ള സിംഗിള്‍-പോഡ് ഹെഡ്‌ലാമ്പും മുന്‍വശത്ത് ഒരു ടിന്‍ഡ് വിസറും ഉള്‍പ്പെടുന്നു. കോക്ക്പിറ്റില്‍ ഏറ്റവും പുതിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇടംപിടിക്കുന്നു.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആവശ്യമായ മിക്ക വിവരങ്ങളും റൈഡറിന് നല്‍കുന്നു. അലോയ് വീലുകളിലെ ചുവന്ന ഹൈലൈറ്റുകളും മികച്ച സ്പര്‍ശനമാണ്. 120 സെക്ഷന്‍ വീതിയുള്ള പിന്‍ ടയറും ബജാജ് ഓട്ടോ നല്‍കുന്നുണ്ട്, ഇത് മെച്ചപ്പെട്ട ഗ്രിപ്പ് നല്‍കുകയും മോട്ടോര്‍സൈക്കിളിന്റെ പിന്‍ രൂപം മെച്ചപ്പെടുത്തുകയും ചെയ്യും.

ആവരണങ്ങളുള്ള ഒരു മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഒരു എഞ്ചിന്‍ കൗള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, രണ്ട്-പീസ് പില്യണ്‍ ഗ്രാപ്പ് റെയില്‍ എന്നിവയാണ് മറ്റ് ഡിസൈന്‍ സവിശേഷതകള്‍.

മെക്കാനിക്കല്‍ സവിശേഷതകളും മറ്റ് ഭാഗങ്ങളും പള്‍സര്‍ 180 F-ന് സമാനമായിരിക്കും. 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് റോഡ്സ്റ്ററിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 8,500 rpm-ല്‍ 16.7 bhp കരുത്തും 6,500 rpm-ല്‍ 14.52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മോട്ടോര്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബാറുകളും സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു. സുരക്ഷയ്ക്കായി മുന്‍വശത്ത് 280 mm സിംഗിള്‍ ഡിസ്‌കും പിന്നില്‍ 230 mm സിംഗിള്‍ റോട്ടറും ആങ്കറിംഗ് ഇടംപിടിക്കുന്നു.

ഒരൊറ്റ ചാനല്‍ എബിഎസും ബൈക്കിന്റെ സവിശേഷതയാണ്. പുതിയ ബജാജ് പള്‍സര്‍ 180 ഹോണ്ട ഹോര്‍നെറ്റ് 2.0, ടിവിഎസ് അപ്പാച്ചെ RTR 180 എന്നിവര്‍ക്കെതിരെ മത്സരിക്കുന്നത്. വില പരിശേധിച്ചാല്‍ ആദ്യത്തേത് 1,28,195 രൂപ മുതല്‍ ആരംഭ വിലയില്‍ ലഭ്യമാണ്, അതേസമയം അപ്പാച്ചെ RTR 180 മോഡലിന് 1,08,270 രൂപയാണ് എക്‌സ്‌ഷോറൂം വില.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.