ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തില്‍ നാല് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനയുടെ സ്ഥിരീകരണം FEATUREDNATIONAL

0

ന്യൂഡല്‍ഹി : ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘര്‍ഷത്തില്‍ നാല് ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പേരുകള്‍ പുറത്തു വിട്ടു. സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സമ്മതിച്ചിരുന്നില്ല.

ഒരു പിഎല്‍എ കമാന്‍ഡിങ് ഓഫിസറുടെ മരണം ഉള്‍പ്പെടെ ചൈനീസ് ഭാഗത്ത് നിരവധി ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അപകടത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ചൈന തയാറായിരുന്നില്ല. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷം അപ്രതീക്ഷിതമല്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ചൈന നിഷേധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15നു രാത്രി ഒരു മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ട് സേനാംഗങ്ങളും കയ്യില്‍ ആയുധങ്ങളില്ലാതെ ചൈനയുമായി കൂടിക്കാഴ്ച ഉറപ്പിച്ച ഭാഗത്തേക്ക് എത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്രോള്‍ പോയിന്റ് 14ല്‍നിന്നു പിന്മാറുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കായിരുന്നു വരവ്. ചൈനീസ് മേഖലയിലും സമാനമായ സൈനിക ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാല്‍ കാത്തിരുന്നത് ആണി തറച്ച ബേസ് ബോള്‍ ബാറ്റുകളും ഇരുമ്പു വടികളുമായി ചൈനീസ് സൈനികരായിരുന്നുവെന്നും അവര്‍ ആക്രമണം തുടങ്ങിയെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.