മോട്ടോ ഇ 7 പവർ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെയാണ് ലോഞ്ച് ചെയ്തത്. ഫെബ്രുവരി 26ന് ഡിവൈസിന്റെ ആദ്യ വിൽപ്പന നടക്കും. എൻട്രി ലെവൽ വിഭാഗത്തിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത് എങ്കിലും മികച്ച സവിശേഷതകളാണ് മോട്ടറോള ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്.
ഡിവൈസിന്റെ 4 ജിബി വേരിയന്റിന് 8299 രൂപയാണ് വില. 2 ജിബി വേരിയന്റിന് 7499 രൂപ വിലയുണ്ട്. ഈ സ്മാർട്ട്ഫോൺ തഹിതി ബ്ലൂ, കോറൽ റെഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഫെബ്രുവരി 26 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഫ്ലിപ്പ്കാർട്ടിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും.
6.50 ഇഞ്ച് മാക്സ് വിഷൻ എച്ച്ഡി + ഡിസ്പ്ലേയുമായിട്ടാണ് മോട്ടറോള മോട്ടോ ഇ7 പവർ പുറത്തിറക്കിയിരിക്കുന്നത്. 20: 9 അസ്പാക്ട് റേഷിയോ, മികച്ച സ്ക്രീൻ-ടു-ബോഡി റേഷിയോ എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സെൽഫി ക്യാമറയ്ക്കായി ഒരു വാട്ടർ ഡ്രോപ്പ് നോച്ചും ഡിസ്പ്ലെയിൽ കൊടുത്തിട്ടുണ്ട്.
മീഡിയടെക് ഹീലിയോ ജി 25 ഒക്ട കോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി വരെ എൽപിഡിഡിആർ 4 എക്സ് റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് സ്മാർട്ട്ഫോണിലുള്ളത്. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.
രണ്ട് പിൻ ക്യാമറകളാണ് മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിൽ ഉള്ളത്. ക്യാപ്സ്യൂൾ ആകൃതിയിലുള്ള ഈ ക്യാമറ സെറ്റപ്പിൽ 13 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. ഇതിനൊപ്പം 4x സൂം സവിശേഷതയുള്ള മാക്രോ വിഷൻ ലെൻസും മോട്ടറോള നൽകിയിട്ടുണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി നൽകിയിട്ടുള്ള സെൽഫി ക്യാമറയുടെ സെൻസർ എത്ര മെഗാപിക്സൽ ആണെന്ന് വ്യക്തമാക്കിയിട്ടില്ല.
കണക്റ്റിവിറ്റി ഓപ്ഷനുകളായി 2×2 MIMO Wi-Fi നെറ്റ്വർക്ക് സപ്പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് മോട്ടോ ഇ7 പവർ സ്മാർട്ടഫോണിൽ നൽകിട്ടുള്ളത്. ഒരൊറ്റ ചാർജിൽ രണ്ട് ദിവസം വരെ ബാക്ക് അപ്പ് നൽകുമെന്ന് മോട്ടറോള അവകാശപ്പെടുന്ന 5000 എംഎഎച്ച് ബാറ്ററിയും മോട്ടോ ഇ7 പവർ സ്മാർട്ട്ഫോണിൽ ഉണ്ട്. ആകർഷകമായ ഡിസൈനാണ് ഡിവൈസിന്റേത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1