മാർച്ചിൽ 2021 ലെ ആദ്യ വെർച്വൽ ഇവന്റിൽ പുതിയ ആപ്പിൾ ഡിവൈസുകൾ അവതരിപ്പിക്കുമെന്ന് പറയുന്നു. കൂടാതെ, ഇക്കണോമിക് ഡെയ്ലി ന്യൂസ് വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഐപാഡ് പ്രോ മോഡലുകളും പുനർരൂപകൽപ്പന ചെയ്ത ഐപാഡ് മിനി എന്നിവയും ആപ്പിൾ ഈ വേളയിൽ അവതരിപ്പിക്കും.
കഴിഞ്ഞ വർഷത്തെ ഐപാഡ് പ്രോ മോഡൽ മാർച്ച് 18 ന് ഔദ്യോഗികമായി പ്രഖ്യപിച്ചു. അഭ്യുഹങ്ങളെ സംബന്ധിച്ചിടത്തോളം, ഐപാഡ് പ്രോ 2021 ഒരു മിനി എൽഇഡി ഡിസ്പ്ലേയെ സപ്പോർട്ട് ചെയ്യും. ഈ വാർത്ത ശരിയാണെങ്കിൽ, ഏറ്റവും പുതിയ ഐപാഡ് പ്രോ എഡിഷൻ മികച്ച വിഷ്വലുകൾ നൽകുക മാത്രമല്ല, വൈദ്യുത ഉപഭോഗവും കുറവായിരിക്കും.
വരാനിരിക്കുന്ന ഐപാഡ് പ്രോ 5 ജി സപ്പോർട്ടുമായി വരുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പുതിയ ആക്സസറികളെ സപ്പോർട്ട് ചെയ്യുന്നതിന് അധിക ബിൽറ്റ്-ഇൻ മാഗ്നറ്റുകളുമായി ഈ ഡിവൈസ് വരുമെന്നും അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരാനിരിക്കുന്ന ഐപാഡ് മിനി 2021 ന്റെ വിശദാംശങ്ങളും ഓൺലൈനിൽ വെളിപ്പെടുത്തിയിരുന്നു. അഭ്യുഹങ്ങളെയും ചോർച്ചകളെയും സംബന്ധിച്ചിടത്തോളം ഐപാഡ് മിനി ഗണ്യമായി ചുരുങ്ങിയ ബെസലുകളുമായി വരാം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1