ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല

0

തിരുവനന്തപുരം : പത്മ അവാര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. 32 പേരുള്ള പട്ടികയായിരുന്നു. പത്മവിഭൂഷണുവേണ്ടി സാഹിത്യവിഭാഗത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായരെയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പത്മഭൂഷണുവേണ്ടി അക്കിത്തം അച്യുതന്‍ നമ്പൂതിരി (സാഹിത്യം), ടി.പത്മനാഭന്‍ (സാഹിത്യം), സുഗതകുമാരി (സാഹിത്യം), കലാമണ്ഡലം ഗോപി ആശാന്‍ (കഥകളി), മമ്മൂട്ടി (സിനിമ), മധു (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (ചെണ്ട) എന്നിവരെയാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. പത്മശ്രീ ലിസ്റ്റില്‍ കെ.ഓമനക്കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കാനായി കുഞ്ഞിരാമന്‍, ഗോപിനാഥ് മുതുകാട്, സൂര്യകൃഷ്ണമൂര്‍ത്തി, ബിഷപ് സൂസൈപാക്യം, കര്‍ദിനാല്‍ ബസേലിയസ് ക്ലിമിസ്, ഐ.എം.വിജയന്‍ ഉള്‍പ്പെടെ 24 പേരാണ് ഉണ്ടായിരുന്നത്.

എന്നാല്‍, കെ.എസ്. ചിത്രയെയാണ് പത്മഭൂഷണിനായി കേന്ദ്രം പരിഗണിച്ചത്. കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കോച്ച് ഒ.എം.നമ്പ്യാര്‍, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ.രാമചന്ദ്രപുലവര്‍, സാഹിത്യകാരന്‍ ബാലന്‍ പൂതേരി, വയനാട്ടിലെ ആദിവാസി മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. ധനഞ്ജയ് ദിവാകര്‍ സദ്ദേവ് എന്നിവര്‍ക്കു പത്മശ്രീയും ലഭിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

Leave A Reply

Your email address will not be published.