ന്യൂഡല്‍ഹി : ഇന്ത്യയില്‍ 24 മണിക്കൂറില്‍ 13,993 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,09,77,387 ആയി. 101 പേര് മരിച്ചതോടെ ആകെ മരണ സംഖ്യ 1,56,212 ആയി. നിലവില്‍ രോഗികളുടെ എണ്ണം 1,43,127 ആണ്. ആകെ 1,07,15,204 പേര്‍ക്ക് വാക്സീന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധിതരുടെ എണ്ണം 29 ശതമാനമാണ് വര്‍ധിച്ചത്.
അടുത്ത 15 ദിവസം മുംബൈ നഗരത്തിന് നിര്‍ണായകമാണെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബിഎംസി) അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മുംബൈ നഗരത്തില്‍ മാത്രം 823 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ഏക്നാഥ് ഖഡ്സെയ്ക്കും മന്ത്രി ബച്ചു കഡുവിനും രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചു.
ഖഡ്സെയെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറിലാണ് ആദ്യം രോഗം ബാധിച്ചത്. ബച്ചുവിന് സെപ്റ്റംബറിലാണ് ആദ്യം രോഗം ബാധിച്ചിരുന്നത്. ഇപ്പോള്‍ ഐസലേഷനില്‍ കഴിയുകയാണ്. താപനിലയില്‍ പെട്ടെന്നു വന്ന വ്യത്യാസമാണ് കോവിഡ് ബാധ ഉയരാന്‍ കാരണമെന്ന് മഹാരാഷ്ട്രാ ആരോഗ്യവകുപ്പ് പറയുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1