ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വരും തലമുറയുടെ ആരോഗ്യത്തിനും വളരെയധികം മികച്ചതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മാതളനാരങ്ങയെന്ന ഫലം ജ്യൂസ് ആക്കി കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്.
മാതളനാരങ്ങയില്‍ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ ഗുണങ്ങള്‍ ഉണ്ട്. ഈ ചുവന്ന പഴത്തില്‍ വൈന്‍ അല്ലെങ്കില്‍ ഗ്രീന്‍ ടീയേക്കാള്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ടൈപ്പ് -2 പ്രമേഹത്തിനെതിരെ പോരാടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും മാതളനാരങ്ങ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ഗുണം ചെയ്യും.
മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയത്തിന്റെ പാളി കട്ടിയാക്കുകയും ചെയ്യുന്നു, ഇത് ഗര്‍ഭം അലസാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം
ഇത് കൂടാതെ മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. കൃത്യമായ വളര്‍ച്ചയും തൂക്കവും വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ മാതള നാരങ്ങ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഒരു കപ്പ് പുതുതായി വേര്‍തിരിച്ചെടുത്ത മാതളനാരങ്ങ ജ്യൂസ് കുടിക്കുക അല്ലെങ്കില്‍ 1 മുതല്‍ 2 കപ്പ് മാതളനാരങ്ങ വിത്ത് ദിവസവും കഴിക്കുക.
ജീവിത ശൈലി രോഗങ്ങള്‍
ഇത് കൂടാതെ പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് മാതള നാരങ്ങ. ഈ അപകടസാധ്യത ഘടകങ്ങളെല്ലാം പലപ്പോഴും നിങ്ങളുടെ സ്വകാര്യഭാഗത്തെ ധമനികളുടെ സങ്കോചത്തിന് കാരണമാകും. പ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് ബീജങ്ങളുടെ അപര്യാപ്തതയ്ക്കും സ്ത്രീകളിലെ പ്രത്യുല്‍പാദനക്ഷമതയ്ക്കും കാരണമാകും.
ആന്റി ഓക്സിഡന്റ് ധാരാളം
മാതളനാരകത്തിലെ ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍സ്, ടാന്നിന്‍സ്, ഫ്ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, വിറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവ നൈട്രിക് ഓക്സൈഡിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തപ്രവാഹവും ധമനികളും തുറന്നിടുന്നു. ഇത് കൂടാതെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കും, ഇത് സെക്സ് ഡ്രൈവിന് പിന്നിലെ പ്രധാന ഹോര്‍മോണുകളിലൊന്നാണ്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്ന സ്ത്രീപുരുഷന്മാര് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മാതളനാരങ്ങ ജ്യൂസ് കഴിക്കാന്‍ ശ്രദ്ധിക്കണം.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1