തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതായി ഉദ്യോഗസ്ഥര്‍ സമരപന്തലില്‍ കത്ത് എത്തിച്ചു. കത്ത് കൊണ്ടുവന്നതായും മേല്‍വിലാസത്തിലുള്ളയാള്‍ ഇല്ലാത്തതിനാല്‍ തിരികെ കൊണ്ടുപോയെന്നും ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലയ രാജേഷ് പറയുന്നു.
മേല്‍വിലാസം രേഖപ്പെടുത്തി കത്ത് വീണ്ടും കൊണ്ടുവരുമെന്നും ലയ പറഞ്ഞു. റാങ്ക് ഹോള്‍ഡേഴ്സ് പ്രതിനിധി ലിജുവിന്റെ പേരിലായിരുന്നു കത്ത്. ലിജു പരീക്ഷയുമായി ബന്ധപ്പെട്ട് നാട്ടിലാണ്. ഉള്ളടക്കം എന്താണെന്നു വ്യക്തമല്ലെന്നു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനു സിപിഎം സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കിയിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1