യാങ്കൂണ്‍ : മ്യാന്മറിലെ പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു. കപ്പല്‍ശാല തൊഴിലാളികളുടെ സമരറാലിക്കു നേരെ ശനിയാഴ്ച വെടിവയ്പു നടന്ന മാന്‍ഡലെയില്‍ ഇന്നലെ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി സമാധാനപരമായിരുന്നു. ഓങ് സാന്‍ സൂ ചിയുടെ മോചനത്തിനും ജനാധിപത്യ പുനഃസ്ഥാപനത്തിനുമായി രാജ്യത്തെ മിക്ക നഗരങ്ങളിലും നടന്ന റാലികളില്‍ യുവത്വത്തിന്റെ മുന്നേറ്റം കാണാമായിരുന്നു.
നെയ്പീദോയില്‍ ഈ മാസം 9നു പ്രക്ഷോഭത്തിനിടെ വെടിയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഇരുപതുകാരിയുടെ സംസ്കാരം ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ആയിരത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ആശുപത്രിയില്‍ നിന്നു സെമിത്തേരിയിലേക്കു കൊണ്ടുപോയത്.
അതേസമയം ജനാധിപത്യ പ്രക്ഷോഭകര്‍ക്കു നേരെ അമിത ബലപ്രയോഗം നടത്തുന്നതില്‍ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിച്ചു. മ്യാന്മര് പട്ടാളത്തിന്റെ ഫെയ്സ്ബുക് പേജ് നീക്കം ചെയ്തതായി ഫെയ്സ്ബുക് അധികൃതര്‍ അറിയിച്ചു. പട്ടാള മേധാവികളുടെ അക്കൗണ്ടുകള്‍ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1