ചരിത്ര സന്ദർശനം: മാർപാപ്പ ഇന്ന് ഇറാഖിൽ

0

ബഗ്ദാദ് ∙ ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും. ഇതാദ്യമായാണ് ഇറാഖിൽ മാർപാപ്പ സന്ദർശനം നടത്തുന്നത്. ഇന്ന് ബഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തും.

നാളെ നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അൽ സിസ്താനിയെ സന്ദർശിക്കുന്ന മാർപാപ്പ നസിറിയയിൽ സർവമതസമ്മേളനത്തിലും പങ്കെടുക്കും. നാളെ ബഗ്ദാദിലും ഞായറാഴ്ച ഇർബിലിലും കുർബാന അർപ്പിക്കും. മൊസൂളും സന്ദർശിക്കുന്നുണ്ട്. കൊറോണ വൈറസ്, ഭീകരാക്രമണ ഭീഷണികൾക്കിടയിൽ ഇറാഖിൽ 1450 കിലോമീറ്റർ സഞ്ചരിച്ച ശേഷം മാർപാപ്പ തിങ്കളാഴ്ച മടങ്ങും.

 

Leave A Reply

Your email address will not be published.