ടിയാഗോ ‘എക്സ്ടിഎ’ വേരിയന്‍റുമായി ടാറ്റാ മോട്ടോര്‍സ്

0

മുംബൈ: ടിയാഗോ കുടുംബത്തിലേക്ക് പുതിയ വേരിയന്‍റ് എക്സ് ടി എ പ്രഖ്യാപിച്ച്‌ ടാറ്റാ മോട്ടോര്‍സ്. 5.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം തുടക്കവില. പുതിയ വേരിയന്‍റിന് തുടക്കമിടുന്നതിനൊപ്പം കമ്ബിനി അതിന്‍റെ ഓട്ടോ മാറ്റിക് ലൈന്‍ അപ് കൂടി ശക്തിപ്പെടുത്തുകയാണ്.

ഉത്പന്നത്തിന്‍റെ ബിഎസ്6 വെര്‍ഷന്‍ 2020ല്‍ പുറത്തിറക്കി. ജിഎന്‍സിഎപി സുരക്ഷയുടെ കാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിങാണ് പുതിയ വേര്‍ഷന് ലഭിച്ചിരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന സവിശേഷത സ്വന്തമാക്കാനായി. വിപണിയില്‍ മിഡ് ഹാച്ച്‌ സെഗ്മെന്‍റില്‍ മേല്‍കൈ ലഭിക്കാന്‍ മാത്രമല്ല ഉപഭോക്താക്കള്‍ക്ക് വിവിധ വിലയില്‍ തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതായി ഇത് മാറുമെന്നും ടാറ്റാമട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ പറഞ്ഞു.

ഹര്‍മ്മാനിന്‍റെ 7 ഇഞ്ച് ഇന്‍ഫോ ടെയ്മെന്‍റ് ടച്ച്‌ സ്ക്രീന്‍, 15 ഇഞ്ച് അലോയ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റല്‍ ക്ലസ്റ്റര്‍, എന്നിങ്ങനെയുള്ള സവിഷേതകള്‍ കൊണ്ട് 3.25 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കിയായിരുന്നു 2016ല്‍ ടിയാഗോ വിപണയിലെത്തിയത്.

Leave A Reply

Your email address will not be published.