ടി20 പരമ്ബര ഇംഗ്ലണ്ട് വനിതകള്‍ സ്വന്തമാക്കി

0

ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്ബര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ന് പരമ്ബരയിലെ ആദ്യ മത്സരത്തിലും സന്ദര്‍ശകരായ ഇംഗ്ലണ്ട് വനിതകള്‍ അനായാസം വിജയിച്ചു.. ഇംഗ്ലണ്ടിന്റെ ആധിപത്യം കണ്ട മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ബാറ്റു ചെയ്ത ന്യൂസിലന്‍ഡിനെ 123 റണ്‍സിന് എറിഞ്ഞു വീഴ്ത്താന്‍ ഇംഗ്ലണ്ടിനായി. ഡേവിസ് ആലു വിക്കറ്റുകള്‍ എടുത്ത് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങി. സ്കിവര്‍, സാറാ ഗ്ലന്‍ എന്നിവര്‍ ഇംഗ്ലണ്ടിനു വേണ്ടി രണ്ടു വിക്കറ്റുകള്‍ വീതവും നേടി.

ന്യൂസിലന്‍ഡ് നിരയില്‍ 49 റണ്‍സ് എടുത്ത സെറ്റര്‍വൈത് ആണ് ടോപ് സ്കോറര്‍ ആയത്. അമേല കെര്‍ 25 റണ്‍സും എടുത്തു. 124 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടന്ന ഇംഗ്ലണ്ട് 18ആം ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനായി 63 റണ്‍സു നേടി ബേമൗണ്ട് ടോപ് സ്കോററായി. 39 റണ്‍സുമായി നൈറ്റ് പുറത്താകാതെ നിന്നു.

Leave A Reply

Your email address will not be published.