ന്യൂസിലാണ്ടിനെതിരെ നാലാം ടി20യില്‍ ടോസ് നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ നായകന് ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ന്യൂസിലാണ്ട് വിജയം കരസ്ഥമാക്കിയപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയന്‍ നിരയില്‍ മാറ്റമൊന്നുമില്ല.
അതെ സമയം മാര്‍ക്ക് ചാപ്മാന് പകരം മിച്ചല്‍ സാന്റനര്‍ ന്യൂസിലാണ്ട് നിരയില്‍ തിരികെ എത്തുന്നു.