ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ ടീം; 71 സീറ്റ് നേടി അധികാരത്തില്‍ വരുമെന്ന് ജേക്കബ് തോമസ്

0

തിരുവനന്തപുരം : നിമയമസഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. ഭരണത്തെ അടുത്തറിഞ്ഞ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജേക്കബ് തോമസ് ഇക്കാര്യം പറഞ്ഞത്.

‘ബിജെപി ജയിക്കാന്‍ വേണ്ടിയുള്ള പ്രചാരണങ്ങള്‍ ഞാന്‍ ചെയ്യുന്നുണ്ട്. ബിജെപി എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ടീം ആണ്. ആ ടീം ജയിക്കാനായി ആ ടീമിലെ ഒരു അംഗം എന്ന നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇത്രയും കാലം സര്‍ക്കാരുകള്‍ ഓരോ ജോലികള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നല്ലോ. ഇനി ജനങ്ങള്‍ ജോലികള്‍ ഏല്‍പ്പിക്കട്ടെ’- ജേക്കബ് തോമസ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ജേക്കബ് തോമസ് ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍.ഡി.എഫ്, യു.ഡി.എഫ്. സര്‍ക്കാരുകള്‍ക്ക് ഇഷ്ടമല്ല എന്നും അതുകൊണ്ടാണ് എന്‍.ഡി.എ.യ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ജേക്കബ് തോമസ് അന്ന് വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.