വീരുവിന്റെ മികവില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന് ഗംഭീര ജയം

0

വെറ്ററന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി ലോക സീരിയസ് ചാമ്ബ്യന്‍ഷിപ്പിന്റെ അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന് ഗംഭീര വിജയം. റായ്പൂരിലെ ഷാഹിദ് ദിര്‍ നാരായണ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ലെജന്‍ഡസിനെതിരെ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 109 റണ്‍സിന് ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10.1 ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. സേവാഗാണ് മാന്‍ ഓഫ് ദി മാച്ച്‌.

വെറും 35 ബോളില്‍ 10 ബൗണ്ടറികളും അഞ്ചു സിക്സറുമടക്കം 80 റണ്‍സാണ് സേവാഗ് വാരിക്കൂട്ടിയത്. 20 ബോളുകളില്‍ നിന്നാണ് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ടീം ക്യാപ്റ്റനും മുന്‍ ഇതിഹാസവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു സേവാഗിന്റെ ഓപ്പണിങ് പങ്കാളി. 26 ബോളില്‍ നിന്നും 31 റണ്‍സുമായി സച്ചിന്‍ വീരുവിന് പിന്തുണയേകി.

Leave A Reply

Your email address will not be published.