നാ​​ലാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്നിം​​ഗ്സ് ജ​​യം

0

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ ക്ലി​​നി​​ക്ക​​ൽ ക്രി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ ഇം​​ഗ്ലീ​​ഷു​​കാ​​ർ​​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു. നാ​​ലാം ടെ​​സ്റ്റി​​ലും പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച് ഇ​​ന്ത്യ​​ക്കു മു​​ന്നി​​ൽ സ​​ലാം പ​​റ​​ഞ്ഞ് ഇം​​ഗ്ല​​ണ്ട് ക​​ളം​​വി​​ട്ടു. പ​​ര​​ന്പ​​ര​​യി​​ലെ നാ​​ലാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സി​​നും 25 റ​​ണ്‍​സി​​നും ജ​​യം സ്വ​​ന്ത​​മാ​​ക്കി. അ​​തോ​​ടെ പ​​ര​​ന്പ​​ര 3-1ന് ​​ഇ​​ന്ത്യ​​ക്ക്. ഒ​​പ്പം ലോ​​ക ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ ടി​​ക്ക​​റ്റും ടീം ​​ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി.

സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 205, 135. ഇ​​ന്ത്യ 365. ഋ​​ഷ​​ഭ് പ​​ന്ത് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ഒ​​രു സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ 189 റ​​ണ്‍​സ് എ​​ടു​​ക്കു​​ക​​യും മൂ​​ന്ന് അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം ഉ​​ൾ​​പ്പെ​​ടെ 32 വി​​ക്ക​​റ്റു​​മാ​​യി വി​​ക്ക​​റ്റ് വേ​​ട്ട​​യി​​ൽ ഒ​​ന്നാം സ്ഥാ​​നം നേ​​ടു​​ക​​യും ചെ​​യ്ത ആ​​ർ. അ​​ശ്വി​​ൻ ആ​​ണ് പ​​ര​​ന്പ​​ര​​യു​​ടെ താ​​രം.

അ​​ക്സ​​റും അ​​ശ്വി​​നും ഇം​ഗ്ല​ണ്ടി​നെ പ​​ങ്കി​​ട്ടു

160 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ് ലീ​​ഡ് വ​​ഴ​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട് മൂ​​ന്നാം ദി​​ന​​ത്തി​​ലെ ആ​​ദ്യ സെ​​ഷ​​ന്‍റെ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് എ​​ത്ര​​നേ​​രം പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ സാ​​ധി​​ക്കും എ​​ന്ന​​താ​​യി​​രു​​ന്നു ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ച്ച​​പ്പോ​​ഴ​​ത്തെ പ്ര​​ധാ​​ന ചോ​​ദ്യം. ആ​​ദ്യ ചോ​​ദ്യ​​ത്തി​​ന്‍റെ ഏ​​ക​​ദേ​​ശ ചി​​ത്രം ഡ്രി​​ങ്ക്സി​​നു പി​​രി​​യു​​ന്പോ​​ൾ ല​​ഭി​​ച്ചി​​രു​​ന്നു. കാ​​ര​​ണം, അ​​പ്പോ​​ഴേ​​ക്കും 19 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 46 എ​​ന്ന നി​​ല​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി​​യി​​രു​​ന്നു ഇം​​ഗ്ല​​ണ്ട്. തു​​ട​​ർ​​ന്ന് ഇ​​ന്ത്യ ഇ​​ന്നിം​​ഗ്സി​​നും എ​​ത്ര റ​​ണ്‍​സി​​നും ജ​​യി​​ക്കും എ​​ന്ന​​തി​​ലേ​​ക്കാ​​യി ആ​​കാം​​ക്ഷ. 55-ാം ഓ​​വ​​റി​​ന്‍റെ അ​​ഞ്ചാം പ​​ന്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ 10-ാം വി​​ക്ക​​റ്റാ​​യി ഡാ​​ൻ ലോ​​റെ​​ൻ​​സി​​നെ ബൗ​​ൾ​​ഡാ​​ക്കി അ​​ശ്വി​​ൻ അ​​തി​​നു​​ള്ള ഉ​​ത്ത​​രം ന​​ൽ​​കി.

22.5 ഓ​​വ​​റി​​ൽ 47 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ അ​​ശ്വി​​നും 24 ഓ​​വ​​റി​​ൽ 48 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ അ​​ക്സ​​ൽ പ​​ട്ടേ​​ലും ചേ​​ർ​​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ വീ​​തം​​വ​​ച്ച് എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​ഹ​​മ്മ​​ദ് സി​​റാ​​ജും വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റും ബൗ​​ളിം​​ഗി​​ൽ ഇ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും നാ​​ല് ഓ​​വ​​ർ വീ​​ത​​മേ എ​​റി​​യേ​​ണ്ടി​​വ​​ന്നു​​ള്ളൂ എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

പി​​ച്ചി​​നെ പ​​ഴി​​ക്ക​​ല്ലേ…

മൊ​​ട്ടേ​​ര​​യി​​ലെ പി​​ച്ചി​​നെ പ​​ഴി​​ക്ക​​രു​​തെ​​ന്നാ​​ണ് നാ​​ലാം ടെ​​സ്റ്റ് അ​​ടി​​വ​​ര​​യി​​ടു​​ന്ന​​ത്. മൂ​​ന്നാം ടെ​​സ്റ്റ് ര​​ണ്ട് ദി​​വ​​സം കൊ​​ണ്ടും നാ​​ലാം ടെ​​സ്റ്റ് മൂ​​ന്ന് ദി​​വ​​സം​​കൊ​​ണ്ടും അ​​വ​​സാ​​നി​​ച്ചെ​​ങ്കി​​ലും മൊ​​ട്ടേ​​ര​​യി​​ൽ ഒ​​രു സെ​​ഞ്ചു​​റി​​യും അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും പി​​റ​​ന്നു എ​​ന്ന​​ത് വി​​സ്മ​​രി​​ച്ചു​​കൂ​​ടാ. അ​​തി​​ൽ സെ​​ഞ്ചു​​റി​​യും (ഋ​​ഷ​​ഭ് പ​​ന്ത് 101) മൂ​​ന്ന് അ​​ർ​​ധ സെ​​ഞ്ചു​​റി​​യും (ബെ​​ൻ സ്റ്റോ​​ക്സ് 55, ഡാ​​ൻ ലോ​​റെ​​ൻ​​സ് 50, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ 96) പി​​റ​​ന്ന​​ത് നാ​​ലാം ടെ​​സ്റ്റി​​ലാ​​യി​​രു​​ന്നു.

നാ​​ലാം ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം​​ദി​​നം ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത് ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 294 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ക്കാ​​യി വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ (96 നോ​​ട്ടൗ​​ട്ട്), അ​​ക്സ​​ർ പ​​ട്ടേ​​ൽ (43) എ​​ന്നി​​വ​​ർ തി​​ള​​ങ്ങി​​യ​​പ്പോ​​ൾ സ്കോ​​ർ 365ൽ ​​എ​​ത്തി. വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റി​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി​​ക്ക് നാ​​ല് റ​​ണ്‍​സ് അ​​ക​​ലെ ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സ് അ​​വ​​സാ​​നി​​ച്ചെ​​ന്ന​​ത് ദുഃ​​ഖ​​ക​​ര​​മാ​​യി. ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മൂ​​ന്ന് വി​​ക്ക​​റ്റ് 365ലാ​​ണ് വീ​​ണ​​ത്.

സ്കോർ ബോർഡ്

ഇം​​ഗ്ല​​ണ്ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: 205. ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ്: ശു​​ഭ്മാ​​ൻ എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ 0, രോ​​ഹി​​ത് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​സ്റ്റോ​​ക്സ് 49, പൂ​​ജാ​​ര എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​ലീ​​ച്ച് 17, കോ​​ഹ്‌​ലി സി ​​ഫോ​​ക്സ് ബി ​​സ്റ്റോ​​ക്സ് 0, ര​​ഹാ​​നെ സി ​​സ്റ്റോ​​ക്സ് ബി ​​ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ 27, പ​​ന്ത് സി ​​റൂ​​ട്ട് ബി ​​ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ 101, അ​​ശ്വി​​ൻ സി ​​പോ​​പ്പ് ബി ​​ലീ​​ച്ച് 13, വാ​​ഷിം​​ഗ്ട​​ണ്‍ നോ​​ട്ടൗ​​ട്ട് 96, അ​​ക്സ​​ർ റ​​ണ്ണൗ​​ട്ട് 43, ഇ​​ഷാ​​ന്ത് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​സ്റ്റോ​​ക്സ് 0, സി​​റാ​​ജ് ബി ​​സ്റ്റോ​​ക്സ് 0, എ​​ക്സ്ട്രാ​​സ് 19, ആ​​കെ 114.4 ഓ​​വ​​റി​​ൽ 365. വി​​ക്ക​​റ്റ് വീ​​ഴ്ച: 0-1, 2-40, 3-41, 4-80, 5-121, 6-146, 7-259, 8-365, 9-365, 10-365.

ബൗ​​ളിം​​ഗ്: ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ 25-14-44-3, സ്റ്റോ​​ക്സ് 27.4-6-89-4, ലീ​​ച്ച് 27-5-89-2, ബെ​​സ് 17-1-71-0, റൂ​​ട്ട് 18-1-56-0.

ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: ക്രൗ​​ളി സി ​​ര​​ഹാ​​നെ ബി ​​അ​​ശ്വി​​ൻ 5, സി​​ബ്‌​ലി സി ​​പ​​ന്ത് ബി ​​അ​​ക്സ​​ർ 3, ബെ​​യ​​ർ​​സ്റ്റൊ സി ​​രോ​​ഹി​​ത് ബി ​​അ​​ശ്വി​​ൻ 0, റൂ​​ട്ട് എ​​ൽ​​ബി​​ഡ​​ബ്ല്യു ബി ​​അ​​ശ്വി​​ൻ 30, സ്റ്റോ​​ക്സ് സി ​​കോ​​ഹ്‌​ലി ബി ​​അ​​ക്സ​​ർ 2, പോ​​പ്പ് സ്റ്റം​​പ്ഡ് പ​​ന്ത് ബി ​​അ​​ക്സ​​ർ 15, ലോ​​റ​​ൻ​​സ് ബി ​​അ​​ശ്വി​​ൻ 50, ഫോ​​ക്സ് സി ​​ര​​ഹാ​​നെ ബി ​​അ​​ക്സ​​ർ 13, ബെ​​സ് സി ​​പ​​ന്ത് ബി ​​അ​​ക്സ​​ർ 2, ലീ​​ച്ച് സി ​​ര​​ഹാ​​നെ ബി ​​അ​​ശ്വി​​ൻ 2, ആ​​ൻ​​ഡേ​​ഴ്സ​​ണ്‍ നോ​​ട്ടൗ​​ട്ട് 1, എ​​ക്സ്ട്രാ​​സ് 12, ആ​​കെ 54.5 ഓ​​വ​​റി​​ൽ 135. വി​​ക്ക​​റ്റ് വീ​​ഴ്ച: 1-10, 2-10, 3-20, 4-30, 5-65, 6-65, 7-109, 8-111, 9-134, 10-135.
ബൗ​​ളിം​​ഗ്: സി​​റാ​​ജ് 4-0-12-0, അ​​ക്സ​​ർ 24-6-48-5, അ​​ശ്വി​​ൻ 22.5-4-47-5, വാ​​ഷിം​​ഗ്ട​​ണ്‍ 4-0-16-0.

ഇ​​ന്ത്യ ടെസ്റ്റ് ഒന്നാം റാങ്കിൽ

ദു​​ബാ​​യ്: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 3-1നു ​​സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ ഐ​​സി​​സി ലോ​​ക റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​നം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 122 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​നെ (118) ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ളി​​യാ​​ണ് ഇ​​ന്ത്യ ഒ​​ന്നി​​ൽ എ​​ത്തി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ (113), ഇം​​ഗ്ല​​ണ്ട് (105), പാ​​ക്കി​​സ്ഥാ​​ൻ (90) എ​​ന്നി​​വ​​യാ​​ണ് ആ​​ദ്യ അ​​ഞ്ച് റാ​​ങ്കി​​ലു​​ള്ള മ​​റ്റ് ടീ​​മു​​ക​​ൾ.

Leave A Reply

Your email address will not be published.