സ്വി​​സ് ഓ​​പ്പ​​ണ്‍: സി​​ന്ധു ഫൈ​​ന​​ലി​​ൽ

0

ബാ​​സ​​ൽ: സ്വി​​സ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​രം പി.​​വി. സി​​ന്ധു ഫൈ​​ന​​ലി​​ൽ. സെ​​മി ഫൈ​​ന​​ലി​​ൽ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ മി​​യ ബ്ലി​​ച്ച്ഫെ​​ൽ​​ഡി​​നെ കീ​​ഴ​​ട​​ക്കി. നാ​​ലാം സീ​​ഡാ​​യ ബ്ലി​​ച്ച്ഫെ​​ൽ​​ഡി​​നെ​​തി​​രേ 22-20, 21-10നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ ജ​​യം. 2019ൽ ​​ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് സി​​ന്ധു ഒ​​രു ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു യോ​​ഗ്യ​​ത നേ​​ടു​​ന്ന​​ത്.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യി. ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ വി​​ക്ട​​ർ അ​​ക്സെ​​ൽ​​സ​​ണ്‍ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു കീ​​ഴ​​ട​​ക്കി. സ്കോ​​ർ: 21-13, 21-19.

പു​​രു​​ഷ വി​​ഭാ​​ഗം ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്സാ​​യ് രാ​​ജ് – ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Leave A Reply

Your email address will not be published.