ലി​വ​ർ​പൂ​ളി​ന് തു​ട​ർ​ച്ച​യാ​യ ആ​റാം തോ​ൽ​വി

0

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ലി​വ​ർ​പൂ​ളി​ന് തു​ട​ർ​ച്ച​യാ​യ ആ​റാം ഹോം ​മ​ത്സ​ര തോ​ൽ​വി. സ്വ​ന്തം ത​ട്ട​ക​മാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ ഫു​ൾ​ഹാ​മി​നോ​ട് 1-0ന് ​ലി​വ​ർ​പൂ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. ലി​വ​ർ​പൂ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഇ​ത്ര​യും തോ​ൽ​വി ഇ​താ​ദ്യ​മാ​ണ്. 1953-54 സീ​സ​ണി​ലും ലി​വ​ർ​പൂ​ൾ തു​ട​ർ​ച്ച​യാ​യി ആ​റ് ഹോം ​തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. അ​ന്ന് പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഏ​റ്റ​വും അ​വ​സാ​ന​ത്താ​യി​രു​ന്നു ലി​വ​ർ​പൂ​ൾ. 45-ാം മി​നി​റ്റി​ൽ മ​രി​യൊ ലെ​മി​ന​യാ​യി​രു​ന്നു ഫു​ൾ​ഹാ​മി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത്. ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ടീ​മാ​ണ് ഫു​ൾ​ഹാം.

ലെ​​​​​വ​​​​​ൻ ട്രി​​​​​ക്കി​​​​​ൽ ബ​​​​​യേ​​​​​ണ്‍

മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യു​​​​​ടെ ഹാ​​​​​ട്രി​​​​​ക് ക​​​​​രു​​​​​ത്തി​​​​​ൽ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക് 4-2ന് ​​​​​ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ആ​​​​​ദ്യ 10 മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ടി​​​​​ലൂ​​​​​ടെ ബൊ​​​​​റൂ​​​​​സി​​​​​യ മു​​​​​ന്നി​​​​​ൽ​​​​​ക​​​​​ട​​​​​ന്നെ​​​​​ങ്കി​​​​​ലും ലെ​​​​​വ​​​​​ന്‍റെ (26’, 44 പെ​​​​​ന​​​​​ൽ​​​​​റ്റി, 90’) ഹാ​​​​​ട്രി​​ക് ബ​​​​​യേ​​​​​ണി​​​​​നു ജ​​​​​യ​​​​​മൊ​​​​​രു​​​​​ക്കി. ലി​​​​​യോ​​​​​ണ്‍ ഗൊ​​​​​രെ​​​​​റ്റ്സ്ക​​​​​യു​​​​​ടെ (88’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യേ​​​​​ണി​​​​​ന്‍റെ ഒ​​​​​രു ഗോ​​​​​ൾ.

ഹാ​​​​​ല​​​​​ണ്ട് 100 ഗോ​​​​​ൾ

സീ​​​​​നി​​​​​യ​​​​​ർ ക​​​​​രി​​​​​യ​​​​​റി​​​​​ൽ 100 ഗോ​​​​​ൾ എ​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ലി​​​​​ൽ നോ​​​​​ർ​​​​​വെ സൂ​​​​​പ്പ​​​​​ർ താ​​​​​രം എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ട്. 145 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഹാ​​​​​ല​​​​​ണ്ട് 100 ഗോ​​​​​ൾ തി​​​​​ക​​​​​ച്ച​​​​​ത്.

സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി (210 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ), ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ (301) എ​​​​​ന്നി​​​​​വ​​​​​രേ​​​​​ക്കാ​​​​​ൽ വേ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു ഹാ​​​​​ല​​​​​ണ്ട് ഗോ​​​​​ളി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം. ഫ്ര​​​​​ഞ്ച് യു​​​​​വ​​​​​താ​​​​​രം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യ്ക്ക് 100 ഗോ​​​​​ൾ തി​​​​​ക​​​​​യ്ക്കാ​​​​​ൻ 180 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ടി​​​​​വ​​​​​ന്നു. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ ഇ​​​​​രു​​​​​പ​​​​​തു​​​​​കാ​​​​​ര​​​​​നാ​​​​​യ ഹാ​​​​​ല​​​​​ണ്ട് ആ​​​​​ണ് ലോ​​​​​ക ഫു​​​​​ട്ബോ​​​​​ളി​​​​​ലെ അ​​​​​പ്ക​​​​​മിം​​​​​ഗ് ടെ​​​​​റ​​​​​ർ.

Leave A Reply

Your email address will not be published.