ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം: ഫ്ര​ഞ്ച് കോ​ടീ​ശ്വ​രൻ ഒ​ലി​വി​യ​ർ ഡ​സോ​ൾ​ട്ട് മ​രി​ച്ചു

0

പാ​രീ​സ്: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ഫ്രാ​ൻ​സി​ലു​ണ്ടാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ ഫ്ര​ഞ്ച് എം​പി​യും കോ​ടീ​ശ്വ​ര​നു​മാ​യ ഒ​ലി​വി​യ​ർ ഡ​സോ​ൾ​ട്ട് (69) മ​രി​ച്ചു. നോ​ർ​മെ​ഹ്ൻ​ഡി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

ഡ​സോ​ൾ​ട്ട് ഫ്രാ​ൻ​സി​നെ സ്നേ​ഹി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ പ​റ​ഞ്ഞു. റ​ഫാ​ൽ യു​ദ്ധ​വി​മാ​നം നി​ർ​മി​ക്കു​ന്ന വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ സെ​ർ​ഗി ഡ​സോ​ൾ​ട്ടി​ന്‍റെ മ​ക​നാ​ണ് ഡ​സോ​ൾ​ട്ട്.

നോ​ർ​മെ​ഹ്ൻ​ഡി​യി​ലെ ഡോ​വി​ല്ലെ​യ്ക്കു സ​മീ​പ​മാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ പൈ​ല​റ്റും മ​രി​ച്ചു. ഇ​രു​വ​രും മാ​ത്ര​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നോ​ർ​മെ​ഹ്ൻ​ഡി​യി​ൽ ഒ​ഴി​വു​കാ​ല വ​സ​തി​ക്കു സ​മീ​പ​ത്തു​നി​ന്നും പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.