അ​റ്റ്ലാ​ന്‍റ​യും വീ​ണു; ഇ​ന്‍റ​ർ മി​ലാ​ൻ ത​ല​പ്പ​ത്ത് ത​ന്നെ

0

മി​ലാ​ൻ: ഇ​റ്റ​ലി​യി​ലെ ലീ​ഗ് കി​രീ​ട പോ​രാ​ട്ട​ത്തി​ൽ ഇ​ന്‍റ​ർ മി​ലാ​ൻ ക​രു​ത്തോ​ടെ മു​ന്നോ​ട്ട്. ക​രു​ത്ത​രാ​യ അ​റ്റ്ലാ​ന്‍റ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഇ​ന്‍റ​ർ തോ​ൽ​പ്പി​ച്ചു. ലീ​ഗി​ലെ തു​ട​ർ​ച്ച​യാ​യ എ​ട്ടാം വി​ജ​യ​മാ​ണ് ഇ​ന്‍റ​ർ നേ​ടി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ആ​യി​രു​ന്നു ഗോ​ൾ പി​റ​ന്ന​ത്. 54-ാം മി​നി​റ്റി​ൽ ബാ​സ്റ്റോ​ണി കൊ​ടു​ത്ത പാ​സി​ൽ നി​ന്ന് ഡി​ഫ​ൻ​ഡ​റാ​യ സ്ക്രി​നി​യ​റാ​ണ് ഗോ​ൾ നേ​ടു​ന്ന​ത്‌. ഈ ​ലീ​ഡ് സ​മ​ർ​ത്ഥ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്‍റ​റി​ന് സാ​ധി​ച്ചു.

ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ മി​ലാ​ന് 26 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 62 പോ​യി​ന്‍റാ​യി. 56 പോ​യി​ന്‍റു​മാ​യി നി​ൽ​ക്കു​ന്ന എ​സി മി​ലാ​നാ​ണ് ഇ​ന്‍റ​റി​ന് പി​റ​കി​ൽ ഉ​ള്ള​ത്.

Leave A Reply

Your email address will not be published.