കേ​ര​ള കോ​ൺ​ഗ്ര​സി​ന് 13, സി​പി​ഐ​ക്ക് 25; എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി

0

തി​രു​വ​ന​ന്ത​പു​രം: ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ല​ണ് സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സി​പി​എം 85, സി​പി​ഐ 25, കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ്) 13, ജെ​ഡി​എ​സ് 4, എ​ൽ​ജെ​ഡി 3, ഐ​എ​ൻ​എ​ൽ 3 എ​ൻ​സി​പി 3, കേ​ര​ള കോ​ൺ​ഗ്ര​സ് (ബി) 1, ​കേ​ര​ള കോ​ൺ​ഗ്ര​സ് (എ​സ്) 1, ആ​ർഎസ്പി (ലെ​നി​നി​സ്റ്റ്) 1, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് 1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റു നി​ല.

ച​ങ്ങ​നാ​ശേ​രി സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്എ​മ്മി​ന് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​തോ​ടെ​യാ​ണ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച പൂ​ർ​ത്തി​യാ​യ​ത്. സി​പി​ഐ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണ് സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ളാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് സി​പി​ഐ വി​ട്ടു ന​ൽ​കു​ക. ത​ർ​ക്ക​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​കു​മെ​ന്ന് ക​രു​തി​യ സീ​റ്റ് ച​ർ​ച്ച ച​ങ്ങ​നാ​ശേ​രി എ​ന്ന ഒ​റ്റ സീ​റ്റി​ൽ ത​ട്ടി​യാ​ണ് നീ​ണ്ടു​പോ​യി​രു​ന്ന​ത്.

Leave A Reply

Your email address will not be published.