കോ​ൽ​ക്ക​ത്ത​യി​ൽ തീ​പി​ടി​ത്തം: മ​ര​ണം ഏ​ഴാ​യി, ര​ണ്ടു പേ​രെ കാ​ണാ​നി​ല്ല

0

കോ​ൽ​ക്ക​ത്ത: സെ​ൻ​ട്ര​ൽ കോ​ൽ​ക്ക​ത്ത​യി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു പേ​ർ മ​രി​ച്ചു. നാ​ല് അ​ഗ്നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ട് പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. കാ​ണാ​താ​യ ര​ണ്ട് പേ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​തൃ​ത​ർ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്ട്രാ​ന്‍റ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി. കെ​ട്ടി​ടം ത​ണു​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി സു​ജി​ത്ത് ബോ​സ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ത്ത് ല​ക്ഷം വീ​തം മു​ഖ്യ​മ​ന്ത്രി ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി​യും ന​ൽ​കും.

Leave A Reply

Your email address will not be published.