എ​ൽ​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യി; സ്ഥാനാർഥികൾ ഇന്ന്

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​ൽ സീ​​​റ്റ് വി​​​ഭ​​​ജ​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. സി​​​പി​​​എം 85 സീ​​​റ്റി​​​ലും സി​​​പി​​​ഐ 25 സീ​​​റ്റി​​​ലും കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​​എം 13 സീ​​​റ്റി​​​ലും മ​​​ത്സ​​​രി​​​ക്കും. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കും.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എ​​​മ്മും എ​​​ൽ​​​ജെ​​​ഡി​​​യും ​​​മു​​​ന്ന​​​ണി​​​യി​​​ൽ എ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നും സി​​​പി​​​ഐ​​​ക്കും സീ​​​റ്റു​​​ക​​​ൾ വി​​​ട്ടുന​​​ൽ​​​കേ​​​ണ്ടിവ​​​ന്നു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -സ്ക​​​റി​​​യാ വി​​​ഭാ​​​ഗ​​​ത്തി​​​നു മാ​​​ത്രം ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ സീ​​​റ്റ് ല​​​ഭി​​​ച്ചി​​​ല്ല. ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ളി​​​ന് (എ​​​ൽ​​​ജെ​​​ഡി) മൂ​​​ന്നു സീ​​​റ്റു​​​ക​​​ൾ കി​​ട്ടി.

ഇതിനിടെ, സി​​​​പി​​​​ഐ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന 25 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ 21ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നാ​​​​ലു സീ​​​​റ്റി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ഇ​​​​ന്നോ നാ​​​​ളെ​​​​യോ തീ​​​​രു​​​​മാ​​​​നി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ തവണ 27 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു സി​​​​പി​​​​ഐ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​രി​​​​ക്കൂ​​​​ർ, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സീ​​​​റ്റു​​​​ക​​​​ൾ വി​​​​ട്ടു​​​​ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​ന്നു.
ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം, ഹ​​​​രി​​​​പ്പാ​​​​ട്, നാ​​​​ട്ടി​​​​ക, പ​​​​റ​​​​വൂ​​​​ർ സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണു സിപിഐ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​ള്ള​​​​ത്. ഇ​​​​ട​​​​തു സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ഇ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​ സി​​​​പി​​​​എ​​​​മ്മി​​​​നെ ക​​​​ട​​​​ത്തി​​​​വെ​​​​ട്ടിയാണ് സി​​​​പി​​​​ഐ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​
ച്ച​​​​ത്.

വി​​വി​​ധ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ച്ച സീ​​​റ്റു​​​ക​​​ൾ

സി​​​പി​​​എം -85
സി​​​പി​​​ഐ -25
കേ​​​ര​​​ള കോ​​​ണ്‍​.​​​എം-13
ജ​​​ന​​​താ​​​ദ​​​ൾ-​​​എ​​​സ്- 4
ലോ​​​ക് താ​​​ന്ത്രി​​​ക് ജ​​​ന​​​താ​​​ദ​​​ൾ (എ​​​ൽ​​​ജെ​​​ഡി) -3
എ​​​ൻ​​​സി​​​പി -3
ഐ​​​എ​​​ൻ​​​എ​​​ൽ -3
കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -ബി -1
​​​കോ​​​ണ്‍​ഗ്ര​​​സ് -എ​​​സ്- 1
ആ​​​ർ​​​എ​​​സ്പി (ലെ​​​നി​​​നി​​​സ്റ്റ്) -1
ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -1

Leave A Reply

Your email address will not be published.