കോഴിക്കോട്: സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥി നിര്‍ണയം തൊട്ടടുത്ത ദിവസങ്ങളില്‍ ഉണ്ടാകാനിരിക്കെ ബിജെപി മെല്ലെപ്പോക്കില്‍. നിലവിലെ സാഹചര്യത്തില്‍ ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ആരെന്നറിഞ്ഞുകഴിഞ്ഞ് 11-നുശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഡല്‍ഹിയിലായിരിക്കും പ്രഖ്യാപനം.
ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി സംസാരിച്ചശേഷമായിരിക്കും അവസാനവട്ട വെട്ടിത്തിരുത്തലുകള്‍ വരുത്തുക. പാര്‍ട്ടിക്കു പുറത്തുള്ള സര്‍വസമ്മതരായ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഇ. ശ്രീധരനില്‍ ഒതുങ്ങിയതില്‍ ദേശീയ നേതൃത്വത്തിന് അമര്‍ഷമുണ്ട്. വിജയയാത്ര കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.