തിരുവനന്തപുരം : ഇടതുമുന്നണിയിലെ സീറ്റു വിഭജനത്തിൽ പാർട്ടിക്കു തൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നണിയുടെ ഭാഗമായി നിൽക്കുന്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരും. കേരള കോണ്ഗ്രസ്-എമ്മിനു കൂടുതൽ സീറ്റുകൾ നൽകിയ വിഷയം മുന്നണി കണ്വീനറോടോ സിപിഎമ്മിനോടോ ചോദിക്കണം. തനിക്കു സിപിഐയുടെ കാര്യമേ പറയാൻ കഴിയൂ. കേരള കോണ്ഗ്രസ്-എമ്മിന് കൂടുതൽ സീറ്റു നൽകിയതിൽ എന്താണ് അഭിപ്രായമെന്നു ചോദിച്ചപ്പോൾ, സീറ്റു കൂടുതൽ കിട്ടിയാലും തോൽക്കാം എന്നായിരുന്നു കാനത്തിന്റെ മറുപടി.
സിപിഐ സ്ഥാനാർഥികളും മണ്ഡലങ്ങളും
അഡ്വ. ജി.ആർ. അനിൽ (നെടുമങ്ങാട്) വി. ശശി (ചിറയിൻകീഴ്) പി.എസ്. സുപാൽ (പുനലൂർ) ആർ. രാമചന്ദ്രൻ (കരുനാഗപ്പള്ളി) ജി.എസ്. ജയലാൽ (ചാത്തന്നൂർ) ചിറ്റയം ഗോപകുമാർ (അടൂർ) പി. പ്രസാദ് (ചേർത്തല) സി.കെ. ആശ (വൈക്കം) വാഴൂർ സോമൻ (പീരുമേട്) എൽദോ എബ്രഹാം (മൂവാറ്റുപുഴ) വി.ആർ. സുനിൽകുമാർ (കൊടുങ്ങല്ലൂർ) ടൈസണ് മാസ്റ്റർ (കയ്പ്പമംഗലം) അഡ്വ. കെ. രാജൻ (ഒല്ലൂർ) പി.ബാലചന്ദ്രൻ (തൃശൂർ) മുഹമ്മദ് മൊഹസിൻ (പട്ടാന്പി) കെ.പി.സുരേഷ് രാജ് (മണ്ണാർക്കാട്) കെ.ടി.അബ്ദുൾ റഹ്മാൻ (ഏറനാട്) അജിത് കൊളാടി (തിരൂരങ്ങാടി) പി. അബ്ദുൾ നാസർ (മഞ്ചേരി) ഇ.കെ. വിജയൻ (നാദാപുരം) ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്)