സ​ജീ​വരാഷ്‌ട്രീയ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു മ​മ്മൂ​ട്ടി

0

കൊ​​​ച്ചി: സ​​​ജീ​​​വരാ​​ഷ്‌​​ട്രീ​​യ​​​ത്തി​​​ല്‍ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​ന്നു ന​​​ട​​​ന്‍ മ​​​മ്മൂ​​​ട്ടി. ത​​​ന്‍റെ പു​​​തി​​​യ ചി​​​ത്ര​​​മാ​​​യ ദി ​​​പ്രീ​​​സ്റ്റി​​​ന്‍റെ റി​​​ലീ​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. “”ഓ​​​രോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ഞാ​​ന്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു കേ​​ൾ​​ക്കാ​​​റു​​​ണ്ട്. അ​​​തി​​​നോടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​റി​​​ല്ല. എ​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ഷ്‌​​ട്രീ​​​യ​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ ചെ​​​യ്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് ”- മ​​മ്മൂ​​ട്ടി പ​​​റ​​​ഞ്ഞു.

ഒ​​​രു രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​യും എ​​​ന്നോ​​​ടു സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കാ​​​മോ എ​​​ന്നു ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. ഞാ​​​നും ആ​​​രോ​​​ടും ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ല, ത​​​ത്കാ​​ലം സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​കാ​​​ന്‍ താ​​​ത്​​​പ​​​ര്യ​​​വു​​​മി​​​ല്ല. ഭാ​​​വി​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​മോ എ​​​ന്ന ചോ​​​ദ്യം ഉ​​​യ​​​രാം, അ​​​തു വ​​​ര​​​ട്ടെ. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍ കാ​​​ണു​​​ന്ന​​​തു പോ​​​ലെ സി​​​നി​​​മാ​​​ക്കാ​​​ര്‍ വ്യാ​​​പ​​​ക​​​മാ​​​യി രാ​​​ഷ്‌ട്രീയ​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത് ഇ​​​വി​​​ടെ കാ​​​ണാ​​​ന്‍ സാ​​​ധ്യ​​​ത​​​യി​​​ല്ല”-​​മ​​മ്മൂ​​ട്ടി പ​​റ​​ഞ്ഞു. ട്വ​​​ന്‍റി 20യു​​​ടെ സ്ഥാ​​​നാ​​​ര്‍​ഥി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നി​​​ടെ ശ്രീ​​​നി​​​വാ​​​സ​​​ന്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക്, താ​​​ന​​​ത് ക​​​ണ്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് എ​​​ന്തും പ​​​റ​​​യാ​​​മ​​​ല്ലോ എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​മ്മൂ​​​ട്ടി​​​യു​​​ടെ മ​​​റു​​​പ​​​ടി.

രാ​​ഷ്‌​​ട്രീ​​​യം പ​​​റ​​​യു​​​ന്ന​​​തു​​​കൊ​​​ണ്ട് ന​​​ടീ​​​ന​​​ട​​ന്മാ​​​ര്‍​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു എ​​​ന്ന് മ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ന​​​ട​​​ന്‍ കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന്, അ​​​തു താ​​​ന്‍ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ അ​​​റി​​​യി​​​ല്ലെ​​​ന്നും; മ​​​മ്മൂ​​​ട്ടി​​​യു​​​ടെ സം​​​വി​​​ധാ​​​ന താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​ത്തി​​ന്, ഇ​​​തൊ​​​ന്നു നേ​​​രെ​​​യാ​​​വ​​​ട്ടെ, അ​​​തി​​​നാ​​​ണു ശ്ര​​​മി​​​ക്കു​​​ന്ന​​​ത്’ എ​​​ന്നി​​​ട്ട് വേ​​​റെ മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കാ​​​മെ​​​ന്നുമായി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

Leave A Reply

Your email address will not be published.