പ്രേമത്തെ എതിർത്തു, സഹോദരനെ കൊന്ന് ശിരച്ഛേ‌ദം ചെയ്തു; നടി ഷനായ അറസ്റ്റിൽ

0

ബെംഗളൂരു ∙ കന്നഡ നടിയും കൂട്ടരും സഹോദരനെ കൊലപ്പെടുത്തിയതു പ്രണയത്തിനു തടസ്സം നിന്നതിന്റെ പക കാരണമെന്നു പൊലീസ്. കാമുകന്റെ സഹായത്തോടെ സഹോദരൻ രാകേഷ് കത്‌വെയെ (32) കൊന്ന കേസിൽ നടിയും മോഡലുമായ ഷനായ കത്‌വെ (24) ഉൾപ്പെടെ 5 പേരെയാണു ഹുബ്ബള്ളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതിയായ നിയാസ് അഹമ്മദ് കാട്ടിഗറുമായുള്ള നടിയുടെ പ്രേമബന്ധത്തെ സഹോദരൻ എതിർത്തിരുന്നു. ഇതേ തുടർന്നുള്ള പക തീർക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തത്. ഷനായ കൂടി താമസിച്ചിരുന്ന വീട്ടിലാണു രാകേഷിനെ കൊലപ്പെടുത്തിയത്.‌‌‌‌ തന്റെ സിനിമയുടെ പ്രചാരണത്തിനായി നടി നഗരത്തിൽ ഉള്ളപ്പോഴായിരുന്നു കൃത്യം നടത്തിയത്.

പിന്നീടു പ്രതികൾ മൃതദേഹത്തിന്റെ ശിരച്ഛേ‌ദം നടത്തി. പല കഷണങ്ങളായി മുറിച്ചു നഗരത്തിന്റെ പല ഭാഗത്തായി ഉപേക്ഷിച്ചെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ധാർവാഡിനു സമീപം വനത്തിൽ നിന്നാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഷനായയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018ൽ ‘ഇടം പ്രേമം ജീവനം’ എന്ന കന്നഡ സിനിമയിലൂടെയാണു ഷനായ അഭിനയ രംഗത്തെത്തിയത്. അഡൾട്ട് കോമഡി ചിത്രമായ ‘ഒണ്ടു ഘണ്ടേയ കഥെ’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Leave A Reply

Your email address will not be published.