അമ്പിളി കാണിച്ച മണ്ടത്തരങ്ങളുടെ ഫലം: ആദിത്യനെതിരെ ശാന്തിവിള ദിനേശ്

0

സീരിയൽ നടനും നടി അമ്പിളി ദേവിയുടെ ഭർത്താവുമായ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് ശാന്തിവിള ദിനേശ്. ആത്മഹത്യാശ്രമം നാടകമാണെന്നും നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച ആദിത്യനെ സീരിയലുകളിൽ നിന്നും വിലക്കണമെന്നും ശാന്തിവിളി ദിനേശ് പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

‘കേരളത്തിൽ കോവിഡിനേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ആദിത്യനെക്കുറിച്ചാണ്. എല്ലാ ജില്ലകളിലും പോയി പെണ്ണുപിടിക്കുന്നവൻ. കൈ ഞരമ്പ് മുറിക്കുക, ആശുപത്രിയിലാകുക. ഇതൊക്കെ നാടകമാണ്. മുമ്പൊരിക്കൽ തിരുവനന്തപുരം ജില്ലയിൽ ഒരു പെൺകുട്ടിയെ ഇയാൾ കല്യാണം കഴിച്ചു. ഈ പെൺകുട്ടി എന്റെ സീരിയലിൽ അഭിനയിക്കാൻ വന്നപ്പോഴാണ് ഇക്കാര്യം ഞാൻ അറിയുന്നത്. അന്ന് വിവാഹബന്ധം വേർപെടുത്തുന്നതിന്റെ വക്കിൽ നിൽക്കുകയാണ് ആ കുട്ടി.’

‘അവിടെ മാത്രമല്ല കണ്ണൂരും ഒരു പെൺകുട്ടിയെ ആലോചിച്ചു. അതും പ്രശ്നങ്ങളായി. ഇപ്പോൾ തൃശൂരും കൊല്ലത്തും ഒരുകുട്ടി. വർഷങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന്റെ ആത്മഹത്യാശ്രമം ഞാൻ ഓർക്കുന്നു. ഒരുദിവസം സംവിധായകൻ ടി.എസ്. സജി എന്നെ വിളിക്കുന്നു, ‘നടന്‍ ആദിത്യന്‍ ഉറക്കഗുളിക കഴിച്ച് ശംഖുമുഖം കടപ്പുറത്ത് കിടക്കുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

‘അന്ന് ഈ സജിയും കൂട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഞാൻ പോയില്ല. ഇങ്ങനെ ആളുകളെപറ്റിച്ചാണ് ജീവിക്കുന്നത്. ജയൻ എന്ന വലിയ മനുഷ്യന്റെ ഐഡന്റിറ്റിയെ വിറ്റ് ജീവിക്കുന്ന ഒരുത്തൻ.നാലോ അഞ്ചോ ആറോ പെൺകുട്ടികളുടെ ജീവിതമാണ് ഇവൻ നശിപ്പിച്ചത്. അമ്പിളി ദേവിയെപ്പോലെ നല്ല കലാകാരിയായ പെണ്ണിനെ എങ്ങനെയൊക്കെയാണ് ഇയാൾ നശിപ്പിച്ചത്. ഇയാൾക്ക് ഗുണ്ടകളുമായി അവിഹിതമായ ബന്ധമുണ്ട്. പൊലീസ് ഇത് അന്വേഷിക്കണം. കാറിൽ വാളും വടിവാളും വെട്ടുകത്തിയുമായി നടക്കുന്ന ഒരുത്തനൊപ്പം ഒരാൾ എങ്ങനെ ജീവിക്കും. സീരിയലിൽ നിന്നും ഇവനെ വിലക്കണം. ജന്മനാ ഇയാൾ ക്രിമിനലാണ്.’

‘അമ്പിളി ദേവിയെയും കല്യാണം കഴിച്ച് കുഞ്ഞുണ്ടാക്കിയിട്ടാണ് ഇവന്‍ തൃശൂരിൽ ബിസിനസിനു പോകുന്നത്. അതും പെണ്ണു ബിസിനസിന്. ഇതൊക്കെ പുറത്ത് അറിയുമെന്ന് ആയപ്പോൾ ആത്മഹത്യാനാടകം. ഏതോ ചാനലുകാരെയും കൂട്ടിയാണ് ആത്മഹത്യ ചെയ്യാൻ പോയതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഇവന്റെ വിവാഹരഹസ്യങ്ങൾ കേരള പൊലീസ് അന്വേഷിക്കണം. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഇവൻ പെൺകുട്ടികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഈ നാട്ടിൽ മാത്രമെ ഇതൊക്കെ നടക്കൂ.’

‘നവ്യ നായരോട് മത്സരിച്ച് കലാതിലക പട്ടം നേടിയ താരമാണ് അമ്പിളി ദേവി. കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് അവൾ ജീവിക്കുന്നത്. നമുക്ക് തന്നെ പ്രചോദനം തോന്നുന്ന ജീവിതം. പക്ഷേ അമ്പിളി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് ആദിത്യന്റെ കൂടെ പോയത് ഇവരുടെ ജീവിതം മാറ്റിമറിച്ചു.’

‘ഒരുപക്ഷേ ആദ്യ ഭർത്താവിന്റെ ശാപമായിരിക്കും ഇത്. ഇവരുടെ രണ്ട് പേരുടെയും ജീവിതത്തില്‍ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. നിങ്ങൾ കാണിച്ച മണ്ടത്തരങ്ങളുടെ ഫലമാണ് അമ്പിളി, നിന്റെ നിറഞ്ഞ കണ്ണുകൾ. ഇനിയെങ്കിലും പാഠം പഠിക്കൂ.’

‘ആദിത്യന്റെ ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. അനിയന്റെ ഈ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത് അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അമ്പിളിയെ വിവാഹം ചെയ്തത് പോലും ഈ ചേട്ടൻ അറിഞ്ഞിരുന്നില്ല. സാക്ഷാൽ ജയനോടെങ്കിലും കുറച്ച് സ്നേഹമുണ്ടായിരുന്നെങ്കിൽ ഇതുപോലെ പ്രവർത്തികൾ ഇവൻ ചെയ്യുമായിരുന്നോ?’

Leave A Reply

Your email address will not be published.