അശ്വതി, ഈ കോവിഡ് കാലത്തിലെ രക്തസാക്ഷി: ഹരീഷ് പേരടി

0

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടൻ ഹരീഷ് പേരടി. അശ്വതി കോവിഡ് കാലത്തെ രക്തസാക്ഷിയാണെന്ന് ഹരീഷ് പറയുന്നു. ആരോഗ്യപ്രവർത്തകരോടും പൊലീസുകാരോടും ഈ സമയത്ത് പരാമവധി സഹകരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ:

അശ്വതി ഈ കോവിഡ് കാലത്തിലെ രക്തസാക്ഷിയാണ്…ഈ കോവിഡ് കാലം കഴിഞ്ഞ് നമ്മൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത രക്തസാക്ഷി…നമുക്ക് വേണ്ടി മരിച്ച ആരോഗ്യ പ്രവർത്തക…അതുപോലെ തന്നെയാണ് ഇപ്പോഴും നമുക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന,ജീവൻ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരും പൊലീസും..

 

ഈ മഹാമാരിയുടെ കാലത്ത് അവരോട് പരമാവധി സഹകരിക്കുക..ആ വെളുത്ത കുപ്പായത്തിലും ആ കാക്കി കുപ്പായത്തിലും നമുക്ക് വേണ്ടി ഇറങ്ങി തിരിച്ച നമ്മളേക്കാൾ പ്രശ്നങ്ങളുള്ള സാധാരണ മനുഷ്യരാണ്…അവരുടെ ചെറിയ തെറ്റുകളോടുപോലും ക്ഷമിക്കേണ്ട സമയമാണ്..കാരണം അവരില്ലെങ്കിൽ നമ്മളില്ല…ഇന്നത്തെ എന്നിലെ രാഷ്ട്രീയം ഇതാണ്.

വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. 25 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.

ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

Leave A Reply

Your email address will not be published.