സിനിമാലോകത്തിന് ഇത് തീരാനഷ്ടം: കെ.വി. ആനന്ദിനെ അനുസ്മരിച്ച് വിനീത്

0

അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ വിനീത്. കെ.വി. ആനന്ദ് ക്യാമറ ചെയ്ത ആദ്യ തമിഴ് ചിത്രം കാതൽ ദേശത്തിലെ നായകനായിരുന്നു വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു.

kv-anand-vineeth

‘പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഹൃദയഭേദകം എന്നുതന്നെ പറയാം. ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച വലിയ സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം. കാതൽ ദേശം എന്ന ചിത്രത്തിലൂടെ ആ ഫ്രെയ്മിൽ ഉൾപ്പെടാൻ എനിക്കും ഭാഗ്യം ലഭിച്ചു. സുവർണസ്മരണകൾ എന്നും നിലനില്‍ക്കും. സിനിമാലോകത്തിന് ഇത് തീരാനഷ്ടം.’–വിനീത് കുറിച്ചു.

Loading video

കതിർ സംവിധാനം ചെയ്ത കാതൽ ദേശത്തിൽ അബ്ബാസും വിനീതുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ആർ. റഹ്മാനായിരുന്നു സംഗീതം.

Leave A Reply

Your email address will not be published.