15 വർഷത്തിന് ശേഷം ബൈക്കോടിച്ച് മമ്ത, കൂട്ടിന് ഹാർലി ഡേവിഡ്സൺ: വിഡിയോ

0

ബെംഗളൂരു നഗരത്തിലൂടെ ബൈക്കിൽ കറങ്ങിയിരുന്ന ആ ദിവസങ്ങൾ… ഒരിക്കലും മറക്കാനവാത്ത ആ ബൈക്ക് ഓർമകൾ വീണ്ടും സ്മരിക്കുകയാണ് നടി മമ്ത മോഹൻദാസ്. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർലി ഡേവിഡ്സൺ സ്പോട്ട്സ്റ്റർ ഓടിച്ചാണ് ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്ന് മമ്ത തെളിയിച്ചത്.

സിനിമയിൽ എത്തുന്നതിന് മുൻപ് ബെംഗളൂരുവിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. പതിനഞ്ചു വർഷത്തിന് ശേഷവും താൻ ബൈക്ക് ഓടിക്കാൻ മറന്നിട്ടില്ലെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും താരം കുറിക്കുന്നു.

ഹാർലി ഡേവിഡ്സൺ സ്പോട്സ്റ്റർ 48 എന്ന ബൈക്കാണ് മമ്ത ഓടിക്കുന്നത്. 1202 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 96 എൻഎം ടോർക്കുണ്ട്. ഏകദേശം പത്തുലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

Leave A Reply

Your email address will not be published.