ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു വിമാന ടിക്കറ്റ് നീട്ടിയെടുക്കാൻ അവസരം

0

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.

ബുക്ക് ചെയ്ത ദിവസം മുതൽ മൂന്നു വർഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രിൽ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബർ 31 വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കാണ് ഇങ്ങനെ സൗകര്യം ലഭിക്കുന്നത്. 2021ഏപ്രിൽ ഒന്നു മുതൽ ലഭിച്ച ടിക്കറ്റുകൾക്ക് രണ്ടു വർഷത്തെ യാത്രാ കാലാവധിയുണ്ട്.

ഇക്കാലവധിക്കുള്ളിൽ യാത്രാ തീയതികൾ മാറ്റിയെടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരമുണ്ട്. അടുത്ത വിമാനത്തിന് വീണ്ടും ബുക്ക് ചെയ്യുകയുമാകാം. 2020 സെപ്റ്റംബർ 30നോ അതിനു മുൻപോ എടുത്ത, 2020 ഡിസംബർ 31 വരെ യാത്രാകാലാവധിയുള്ള ടിക്കറ്റുകൾക്കും ബുക്ക് ചെയ്ത ദിവസം മുതൽ 36 മാസത്തെ കാലാവധി നീട്ടി നൽകുമെന്നും എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി.

ബുക്ക് ചെയ്ത സ്ഥലത്തേക്കോ അതേ മേഖലയിലേക്കോ ഏത് ക്ലാസിലും അധിക നിരക്ക് നൽകാതെ 36 മാസത്തിനുള്ളിൽ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

Leave A Reply

Your email address will not be published.