ഇന്ത്യയിലേക്ക് ചികിത്സാ സാധനങ്ങൾ കൊണ്ടുപോകാൻ തയാറെടുപ്പുമായി ഖത്തർ എയർവേയ്സ്

0

ദോഹ∙ കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാൻ സഹായിക്കുമെന്ന് ഖത്തർ എയർവേയ്സും ഗൾഫ് വെയർ ഹൗസിങ് കമ്പനിയും വ്യക്തമാക്കി. വെന്റിലേറ്ററുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, മെഡിക്കൽ എയർ കംപ്രസറുകൾ, റെംഡസിവിർ ,തോസിലിമാബ് ഇൻജക്​ഷനുകൾ തുടങ്ങിയവ സംഭാവന ചെയ്യാം.

ഇവയെല്ലാം ജിഡബ്ല്യുസി ലോജിസ്റ്റിക്സ് വില്ലേജ് ഖത്തറിൽ (വെയർഹൗസ് യൂണിറ്റ്-ഡിഡബ്ല്യുഎച്ച്1) രാവിലെ ഒൻപതിനും രാത്രി ഒൻപതിനും ഇടയിൽ എത്തിക്കണം. ഈ മാസം അവസാനം വരെ ഇങ്ങനെ എത്തിക്കാം. വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളും ഒറിജിനൽ കമ്പനികൾ നിർമിച്ച് പാക്ക് ചെയ്തവയായിരിക്കണം. ലിഥിയം ബാറ്ററികൾ ഉണ്ടെങ്കിൽ ആ വിവരവും അറിയിക്കണം. അലൂമിനം അലോയി അല്ലെങ്കിൽ സ്റ്റീൽ കൊണ്ടു നിർമിച്ച പരമാവധി 150 കിലോ വരെയുള്ളവ ആയിരിക്കണം ഓക്സിജൻ സിലിണ്ടറുകൾ.ഇതിലെ മർദ്ദം 2/3ൽ കൂടരുത്. അഞ്ചു ബാറുകളിലും കൂടരുത്.

പരീക്ഷണ സമയം മുതൽ പത്തുവർഷം വരെ കാലാവധിക്കുള്ളിൽ ഉള്ളവയായിരിക്കണം സിലിണ്ടറുകൾ. മർദം അളക്കുന്ന ഉപകരണം കേടുപാടു സംഭവിച്ചതാകരുത്. മെഡിക്കൽ എയർ കംപ്രസറുകളുടെ പ്രഷർ വാൽവ് ശൂന്യമായിരിക്കണം. ഇൻജക്​ഷനുകൾ യഥാർഥ പാക്കേജിങ് ഉള്ളവയും സുരക്ഷ സംബന്ധിച്ച വിവരങ്ങളടങ്ങിയ ഷീറ്റ് കൃത്യവുമായിരിക്കണം. മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടുള്ള ഉപകരണങ്ങളേ സ്വീകരിക്കൂവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Leave A Reply

Your email address will not be published.