യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു

0

അബുദാബി∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകളും ഓക്സിജൻ സിലിണ്ടറുകളും നൽകിയതിനു പുറമേ രണ്ടാം ഘട്ടമായി മെഡിക്കൽ ഉപകരണങ്ങൾ വെള്ളിയാഴ്ച ഇന്ത്യയിലെത്തിച്ചു.

157 വെന്റിലേറ്ററിനു പുറമേ ശ്വാസോച്ഛ്വാസം അനായാസമാക്കുന്ന 480 ബൈലെവലൽ പോസിറ്റീവ് എയർവേ പ്രഷർ മെഷീനുകൾ തുടങ്ങി മെഡിക്കൽ ഉപകരണങ്ങളാണ് എത്തിച്ചതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യ ഉൾപ്പെടെ ഇതര ഗൾഫ് രാജ്യങ്ങളും ഇന്ത്യയ്ക്കു സഹായം എത്തിച്ചിരുന്നു. അവശ്യഘട്ടത്തിൽ സുപ്രധാന സഹായം എത്തിച്ചതിനു യുഎഇ വിദേശകാര്യ രാജ്യാന്തര മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനു വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ കൃതജ്ഞത അറിയിച്ചു. ഇതര ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾക്കും നന്ദി രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.